ഇരിട്ടി : ഇരിട്ടി നഗരസഭ എട്ടാം വാര്‍ഡില്‍ നടത്തിയ കരനെല്‍ കൃഷിയുടെ വിളവെടുപ്പ് നടത്തി. നേരംപോക്കിലെ അര എക്രയോളം സ്ഥലത്ത് നടത്തിയ നെല്‍കൃഷി കൊയ്ത് കറ്റ കെട്ടി സ്ഥലം ഉടമ കെ.കിഷോറിനു കൈമാറിക്കൊണ്ട് വാര്‍ഡ് കൗണ്‍സിലര്‍ പി.വി.പ്രേമവല്ലി ഉദ്ഘാടനം ചെയ്തു. കെ.കെ.രഘു, കെ.ഇ.സുഭാഷ്, ദേവകി അമ്മ, സതി, ബിന്ദു, കുഞ്ഞിരാമന്‍ നായര്‍ തുടങ്ങിയവര്‍ കൊയ്‌ത്തിനു നേതൃത്വം നല്‍കി.
















