കണ്ണൂര്‍: എബിവിപി നേതാവിനെതിരെ വധഭീഷണി. എബിവിപി കണ്ണൂര്‍ ജില്ലാ ജോയിന്റ് കണ്‍വീനര്‍ കെ.കെ.അമലിനെയാണ് ഇന്നലെ രാവിലെ ബൈക്കിലെത്തിയ രണ്ടംഗ സംഘം തടഞ്ഞു നിറുത്തുകയും ക്യാമ്പസ്സ് ഫ്രണ്ടിനെതിരെ കളിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസിന് പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
എബിവിപി ജില്ലാ ജോയിന്റ് കണ്‍വീനര്‍ക്കുനേരെ നടന്ന വധഭീഷണിയില്‍ പോലീസ് ശക്തമായ നടപടി എടുക്കണമെന്ന് എബിവിപി ജില്ലാ സമിതി ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വേഷണം നടത്തി പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.അനൂപ് ആവശ്യപ്പെട്ടു.
















