കണ്ണൂര്‍: കലാ സാഹിത്യരംഗങ്ങളില്‍ മികച്ച സംഭാവനകളര്‍പ്പിച്ച സര്‍ഗ്ഗ പ്രതിഭകളെ ആദരിക്കുന്നതിനായി കണ്ണൂരിലെ പ്രമുഖ ജ്വല്ലറിയായ കൃഷ്ണജ്വല്‍സ് വര്‍ഷംതോറഉം ജന്മാഷടമി നാളില്‍ നല്‍കി വരുന്ന മയില്‍പ്പീലി പുരസ്‌ക്കാരം 2016 നാളെ രാവിലെ 10 മണിക്ക് കണ്ണൂര്‍ സാധു കല്ല്യാണ മണ്ഡപത്തില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. പ്രമുഖ സാഹിത്യകാരനായ സി.രാധാകൃഷ്ണന്‍, പ്രമുഖ ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി, കവിയും പ്രഭാഷകനുമായ പ്രൊഫ. മേലത്ത് ചന്ദ്രശേഖരന്‍, പ്രമുഖ ആയുര്‍വ്വേദ പണ്ഡിതന്‍ ഡോ.ഇടൂഴി ഭവദാസന്‍ നമ്പൂതിരി എന്നിവരാണ് ഇത്തവണ പുരസ്‌കാരത്തിന് അര്‍ഹരായത്. സ്വാമിനി അപൂര്‍വ്വാനന്ദ സരസ്വതി, കെ.ബാലചന്ദ്രന്‍, ഡോ.ബാലചന്ദ്രന്‍ കീഴോത്ത്, സി.വി.രവീന്ദ്രനാഥ്, സുകുമാരന്‍ പെരിയച്ചൂര്‍, ഒ.അശോക് കുമാര്‍ തുടങ്ങി വിവിധ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ സംബന്ധിക്കും. ശില്‍പ്പവും പ്രശസ്തിപത്രവും ക്യാഷ് അവാര്‍ഡുമാണ് പുരസ്‌ക്കാരം
















