തലശ്ശേരി: കലാകാരന്‍മാരുടെയും നാട്ടുകാരുടെയും സഹായത്തോടെ കതിരൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ചിത്രഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നാളെ പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്യും. 18 വാര്‍ഡുകളിലെയും അംഗന്‍വാടികള്‍, ഗ്രന്ഥാലയങ്ങള്‍, വിദ്യാലയങ്ങള്‍, ആരാധനാലയങ്ങള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയൊക്കെ ചിത്രരചനയുടെ ഭാഗമാകും. ഇതിനായി നൂറോളം ചുവരുകള്‍ തയ്യാറാക്കിയിട്ടുണ്ട്. കോട്ടയം മുതല്‍ നീലേശ്വരംവരെയുള്ള നൂറിലധികം ചിത്രകലാകാരന്‍മാര്‍ പരിപാടിയില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.സുനില്‍, പഞ്ചായത്ത് സെക്രട്ടറി പി.സുജിത് കുമാര്‍, കെ.വി.പവിത്രന്‍, കെ.എം.ശിവകൃഷ്ണന്‍, ശ്രീജിത്ത് ചോയന്‍ എന്നിവര്‍ പങ്കെടുത്തു.
















