മുഹമ്മ: ദീര്‍ഘകാലമായി പ്രവര്‍ത്തനരഹിതമായ എക്‌സല്‍ ഗ്ലാസ്സ്ഫാക്ടറിക്ക് റവന്യൂറിക്കവറി നോട്ടീസ്. സംസ്ഥാന ലേബര്‍കമ്മീഷണര്‍ നല്‍കിയ പരാതിയിലാണ് നടപടി. ജില്ലാഭരണകൂടത്തിന്റെ അനുമതിയെതുടര്‍ന്ന് പാതിരപ്പള്ളി വില്ലേജ് ഓഫീസ് അധികൃതര്‍ നോട്ടീസ് കമ്പനിയില്‍ പതിച്ചു. വര്‍ഷങ്ങളായി തൊഴില്‍വകുപ്പിന് നല്‍കാനുള്ള നികുതികുടിശികയ്‌ക്കാണ് ഇപ്പോഴത്തെ നടപടി. ജില്ലയിലെ ഏറ്റവുംവലിയ വ്യവസായശാലയായ എക്‌സല്‍ ഗ്ലാസ്സസ് 46 മാസമായി അടഞ്ഞുകിടക്കുകയാണ്. വ്യത്യസ്ഥമായ നടപടികളുടെ ഭാഗമായി നിലവില്‍ നാലാമത്തെ റവന്യൂറിക്കവറിയാണ് സ്ഥാപനം നേരിടുന്നത്. കമ്പനി പീഡിതവ്യവസായങ്ങളുടെ പട്ടികയിലാക്കാന്‍ മാനേജ്‌മെന്റ് നിയമനടപടികളുമായി മുന്നോട്ടുപോകുകയാണ്.
















