കിഴക്കമ്പലം: അയ്യങ്കാളി ജന്മദിനാഘോഷങ്ങളുടെ ഭാഗമായി പള്ളിക്കര വെസ്റ്റ് മോറക്കാലയിലെ കൊടിതോരണങ്ങളും ഫോട്ടോയും നശിപ്പിച്ച സമൂഹ്യ വിരുദ്ധരെ ചോദ്യം ചെയ്ത ദളിത് യുവാക്കളെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്‌ക്കുകയും ചെയ്തവരെ മാതൃകപരമായി ശിക്ഷിക്കണമെന്ന് ജനാധിപത്യ രാഷ്‌ട്രീയസഭ ചെയര്‍പേഴ്‌സണ്‍ സി.കെ. ജാനു സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പോലീസിന്റെ ഒത്താശയോടുകൂടി നടത്തുന്ന പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്നും ജിഷയുടെ കൊലപാതകത്തിനുശേഷവും ജില്ലയില്‍ ദളിത്-ആദിവാസി വിഭാഗങ്ങള്‍ക്ക് നേരെ മര്‍ദ്ദനവും കള്ളക്കേസുകളും തുടരുകയാണെന്നും അവര്‍ ആരോപിച്ചു.
വെസ്റ്റ് മോറക്കാലയില്‍ പീഡനത്തിനിരയായവരുടെ വീടുകള്‍ സി.കെ. ജാനു ഇന്ന് സന്ദര്‍ശിക്കും. പ്രശ്‌നപരിഹാരത്തിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് സി.കെ.ജാനു പറ
















