പാനൂര്‍: ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തില്‍ സമ്പൂര്‍ണ ട്രാഫിക്ക് ബോധവത്ക്കരണ ക്ലാസ് പാനൂരില്‍ നടന്നു. സുമംഗലി ഓഡിറ്റോറിയത്തില്‍ തലശ്ശേരി ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം ഉദ്ഘാടനം ചെയ്തു.
ട്രാഫിക് നിയമം നടപ്പാക്കുന്നത് ഓരോ യാത്രക്കാരന്റെയും സുരക്ഷക്ക് വേണ്ടിയാണെന്നും പൊലീസിനോട് ഇതില്‍ വിഷമം തോന്നരുതെന്നും അദ്ദേഹം പറഞ്ഞു. അശ്രദ്ധ കൊണ്ട് ഉണ്ടാവുന്നതിനേക്കാള്‍ അപകടം അഹങ്കാരം കൊണ്ടാണ് ഉണ്ടാവുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
പാനൂര്‍ സിഐ കെ.എസ്.ഷാജി അധ്യക്ഷത വഹിച്ചു. എഎംവിഐ കെ. വൈകുണ്ഡന്‍ ക്ലാസെടുത്തു. വന്ദനാ രാജന്‍ പ്രസംഗിച്ചു. പാനൂര്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ കെ.വി.നിഷിത്ത് സ്വാഗതവും ജനമൈത്രി പൊലീസ് സിആര്‍ഒ കെ.ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു.
















