Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വീണ്ടും തോല്‍വി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2016, 10:19 pm IST
in Sports

ആകാശപ്പറവകള്‍: അത്‌ലറ്റികോ ഡി കൊല്‍ക്കത്ത-കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പന്തിനായി പോരാടുന്നു                                                                       ചിത്രം:    ആര്‍.ആര്‍.ജയറാം

കൊച്ചി: തട്ടകവും കളിയും മാറിയെങ്കിലും തോല്‍വിക്കു മാത്രം മാറ്റമില്ല. സീസണിലെ രണ്ടാം മത്സരത്തില്‍, സ്വന്തം മൈതാനത്തെ ആദ്യ കളിയില്‍ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. അത്‌ലറ്റികോ ഡി കൊല്‍ക്കത്തയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റു ബ്ലാസ്റ്റേഴ്‌സ്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 53-ാം മിനിറ്റില്‍ ജാവി ലാറ സ്‌കോറര്‍. ആദ്യ കളിയില്‍ നോര്‍ത്ത് ഈസ്റ്റിനോടും തോറ്റിരുന്നു ടീം. സീസണില്‍ കൊല്‍ക്കത്തയുടെ ആദ്യ ജയം. കഴിഞ്ഞ കളിയില്‍ ചെന്നൈയിന്‍ എഫ്‌സിയോട് 2-2ന് അവര്‍ സമനില പാലിച്ചു.

54,900 കാണികളെ സാക്ഷിയാക്കി 4-4-2 ശൈലിയിലാണ് ബ്ലാസ്റ്റേഴ്‌സ് കളത്തിലെത്തിയത്. മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസ് ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കായി അയര്‍ലന്‍ഡിലേക്ക് തിരിച്ചുപോയതിനാല്‍ സ്പാനിഷ് താരം ഹോസു കുരായിസ് ഇടതുവിങ് ബാക്കായി കളത്തിലെത്തി. അത്‌ലറ്റികോ 4-5-1 ശൈലിയില്‍ കളിച്ചു.

അഞ്ചാം മിനിറ്റില്‍ അത്‌ലറ്റികോയ്‌ക്ക് ആദ്യ അവസരം. സമീഗ് ദൗത്തി നല്‍കിയ പാസുമായി വലതുവിങ്ങില്‍ക്കൂടി മുന്നേറിയ ഇയാന്‍ ഹ്യൂം ബോക്‌സിലേക്ക് നല്‍കിയ ക്രോസ് പോസ്റ്റിഗ കണക്ട് ചെയ്‌തെങ്കിലും ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ അവസരത്തിനൊത്തുള്ള നീക്കത്തിലൂടെ പന്ത് പുറത്തേക്ക് പറന്നു. തൊട്ടുപിന്നാലെ ബ്ലാസ്‌റ്റേഴ്‌സിന് അവസരം. ഒരു ത്രോക്കൊടുവില്‍ പന്ത് ലഭിച്ച ഹെയ്തി താരം ഡക്കന്‍സ് നാസണ്‍ പോസ്റ്റിലോത്ത് തൊടുത്തെങ്കിലും പന്ത് പുറത്തേക്ക്. പിന്നീട് തുടര്‍ച്ചയായി ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റം. മലയാളികളുടെ പ്രിയപ്പെട്ട ജോസുട്ടി എന്ന ജോസു കുരായിസും ഇംഗ്ലീഷ് താരം അന്റോണിയോ ജര്‍മ്മനും മുഹമ്മദ് റഫീഖും മൈതാനം നിറഞ്ഞ് കളിച്ചതോടെ കൊല്‍ക്കത്തക്ക് പിടിപ്പിത് പണിയായി.

രണ്ടാം പകുതി തുടങ്ങി അധി കം വൈകാതെ കൊല്‍ക്കത്ത മുന്നില്‍, 53-ാം മിനിറ്റില്‍. ജുവാന്‍ കാര്‍ലോസിന്റെ പാസ് സ്വീകരിച്ച് ബോക്‌സിന് പുറത്തുനിന്ന് ജാവി ലാറ പായിച്ച ഷോട്ട് സന്ദേശ് ജിംഗാന്റെ കാലില്‍ തട്ടി ദിശമാറി വലയില്‍ കയറിയപ്പോള്‍ ഗോളി ഗ്രഹാം സ്റ്റാക്കിന് മറുപടിയില്ല.

ഗോള്‍ വഴങ്ങിയതോടെ ആതിഥേയ ആക്രമണത്തിന് മൂര്‍ച്ച കൂടി. 68-ാം മിനിറ്റില്‍ ഫാറൂഖ് ചൗധരിയെ തിരിച്ചുവിളിച്ച് ഹെയ്തി സ്‌ട്രൈക്കര്‍ കെവിന്‍ ബെല്‍ഫോര്‍ട്ടിനെയും 73-ാം മിനിറ്റില്‍ ഡക്കന്‍സ് നാസണെ തിരിച്ചുവിളിച്ച് െമെക്കല്‍ ചോപ്രയെയും ബ്ലാസ്റ്റേഴ്‌സ് കളത്തിലിറക്കിയെങ്കിലും ഗോളിലേക്കു വഴിതുറന്നില്ല.

അവസാന മിനിറ്റുകളില്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഒന്നടങ്കം അത്‌ലറ്റികോ ഗോള്‍മുഖത്തേക്ക് ഇരമ്പിയാര്‍ത്തെങ്കിലും സമനില ഗോള്‍ വിട്ടുനിന്നു. ഞായറാഴ്ച ദല്‍ഹി ഡൈനാമോസിനോട് കൊച്ചിയില്‍ കൊമ്പന്മാരുടെ അടുത്ത മത്സരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒരു നിയമവും സൈന്യത്തിന് മനുഷ്യജീവനുകൾ എടുക്കാൻ അധികാരം നൽകുന്നില്ല : ജീവൻ വെടിയും വരെ പാക് വെടിയുണ്ടകളെ ഭയക്കില്ലെന്നും പ്രതിഷേധക്കാർ

Kerala

തളിപ്പറമ്പില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

Football

പരാഗ്വെയുടെ ‘ഇരുണ്ടകാലുകള്‍’ ഫുട്‌ബോളിന് ഭീഷണി; എന്താണ് ‘ഡാര്‍ക്ക് ആര്‍ട്സ്’

World

പാകിസ്ഥാൻ മരുഭൂമിയാകും’ വെള്ളം കിട്ടാതെ ജനം നരകിച്ച് മരിക്കും : സിന്ധു നദിയിലെ വെള്ളം തടഞ്ഞാലുളള പ്രത്യാഘാതങ്ങളെ ചൂണ്ടിക്കാട്ടി പാക് ഉദ്യോഗസ്ഥൻ

വിജയകൃഷ്ണന്‍, എം. സതീശന്‍
Kerala

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണന്‍ അധ്യക്ഷന്‍; എം. സതീശന്‍ ജനറല്‍ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

സേവാഭാരതി കേരളം സംഘടിപ്പിച്ച സേവാ സങ്കല്‍പ് ക്ലസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഓഫ് ജമ്മു വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു. ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് എം. മുരളി, ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി സമീപം

സേവനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍

പിഎസ്‌സി പരീക്ഷകളും റാങ്ക് പട്ടികയും അതിവേഗം; നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പുറത്താകുന്നു

ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രതിനിധി സഭ കോഴിക്കോട് ചാലപ്പുറം കേസരി ഭവനില്‍ ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര ഉദ്ഘാടനം ചെയ്യുന്നു

കര്‍ഷകരോടുള്ള അവഗണന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അന്ത്യം കുറിക്കും: മോഹിനി മോഹന്‍ മിശ്ര

മഹാകവി കാളിദാസ സാംസ്‌ക്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നവതിദിനത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മോഹനവര്‍മ്മ ഭാര്യ രാധാവര്‍മ്മയ്ക്ക് മധുരം നല്‍കുന്നു. ഡോ.കെ.എസ്. രാധാകൃഷ്ണന്‍, ജി. ഗോപിനാഥ്, ജയചന്ദ്രന്‍. സി, പി.രാമചന്ദ്രന്‍,
സി.ജി. രാജഗോപാല്‍ സമീപം

നവതി ധന്യതയില്‍ കെ.എല്‍. മോഹനവര്‍മ്മ

പീഡിപ്പിച്ചുവെന്ന 13 കാരിയുടെ വ്യാജ പരാതി ; നരകവേദന അനുഭവിപ്പിച്ച പോലിസുകാരെ വെറുതെ വിടില്ല , ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി മർദ്ദനമേറ്റ 20കാരൻ

ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികളെ നേരിടാൻ സൈന്യത്തിന് പിന്തുണ നൽകുമെന്ന് ഷഹബാസ് ഷരീഫ് ; പാകിസ്ഥാൻ തന്നെ ഒരു ഭീകരതയുടെ ഫാക്ടറിയാണെന്ന് ഇന്ത്യ

തിരുവനന്തപുരം സ്വർണപ്പണയ തട്ടിപ്പ് ; ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

ഫിഫ ലോകകപ്പ് 2026: ഗോള്‍വേട്ടയില്‍ പോര്‍ കടുപ്പിച്ച് എംബാപ്പെ

ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; സൂറത്ത്- ബിലിമോറ ഘട്ടം അടുത്ത വര്‍ഷം

പോലീസുമായി ഏറ്റുമുട്ടല്‍; ലോറന്‍സ് ബിഷ്‌ണോയിയുടെ കൂട്ടാളികളായ രണ്ട് പേര്‍ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.