പാനൂര്‍: ഭീകരര്‍ക്ക് മനുഷ്യത്വമില്ല, മതാന്ധതയുണ്ട് എന്ന മുദ്രാവാക്യവുമായി ബിജെപി കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മറ്റി പെരിങ്ങത്തൂരില്‍ ദേശരക്ഷാസംഗമം സംഘടിപ്പിക്കുന്നു. കനകമലയില്‍ ഐഎസ് ഭീകരരെ പിടികൂടിയ സംഭവം അത്യന്തം ഗൗരവമുളളതാണെന്നും ഇതിനെതിരെ ദേശസ്‌നേഹികളെ അണിനിരത്തി രാജ്യസുരക്ഷ ഉറപ്പാക്കുമെന്നും ബിജെപി കൂത്തുപറമ്പ് മണ്ഡലം പ്രസിഡണ്ട് കെ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. നാളെ വൈകുന്നേരം 5 മണിക്ക് മേക്കുന്നില്‍ നിന്നും ആരംഭിക്കുന്ന ബഹുജനപ്രകടനം പെരിങ്ങത്തൂരില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി അംഗം വത്സന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്യും. ദേശരക്ഷാ പ്രതിജ്ഞയും ഉണ്ടാകും. ബിജെപി സംസ്ഥാനസമിതിയംഗം കെ.പി.സഞ്ജീവകുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.കെ.ധനഞ്ജയന്‍, രാജേഷ് കൊച്ചിയങ്ങാടി, ആര്‍എസ്എസ് പാനൂര്‍ താലൂക്ക് പ്രചാര്‍പ്രമുഖ് ജിരണ്‍ പ്രസാദ് തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















