കൂത്തുപറമ്പ്: മലയാള കലാനിലയത്തിന്റെ നേതൃത്വത്തില്‍ കൂത്തുപറമ്പ് കളിയരങ്ങ് എന്ന പേരില്‍ ആരംഭിക്കുന്ന കഥകളി പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം 11 ന് നടക്കും. ഉച്ചകഴിഞ്ഞ് 3.30 ന് ടൗണ്‍ഹാളില്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ എം.സുകുമാരന്‍ അധ്യക്ഷത വഹിക്കും. രാവിലെ 10 മണിക്ക് കലാനിലയം ഹാളില്‍ സാഹിത്യ സമ്മേളനവും ഉച്ച കഴിഞ്ഞ് മൂന്നു മണിക്ക് ശ്രീനാരായണ ഗുരുവിന്റെ ദൈവദശകം ആലാപന മത്സരവും സംഘടിപ്പിക്കും.
















