Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

തട്ടകത്തില്‍ ബ്ലാസ്‌റ്റേഴ്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2016, 02:51 am IST
inSports

കൊച്ചി: ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ആദ്യ ഹോം മത്സരം. എതിരാളികള്‍ ചില്ലറക്കാരല്ല. ആദ്യ സീസണിലെ ചാമ്പ്യന്മാരും കഴിഞ്ഞ സീസണിലെ സെമിഫൈനലിസ്റ്റുകളുമായ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത. രാത്രി 7ന് മത്സരം ആരംഭിക്കും.

അടുത്ത വര്‍ഷം നടക്കുന്ന അണ്ടര്‍ 17 ലോകകപ്പിനായി ഒരുക്കുന്ന പുതിയ പ്രതലത്തിലാണ് കളി. ഇരുടീമുകളും ഇന്നലെ നെഹ്‌റു സ്‌റ്റേഡിയത്തിലെ പുതിയ മൈതാനത്ത് പരിശീലനത്തിനിറങ്ങിയില്ല. അവസാനഘട്ട പണികള്‍ നടക്കുന്നതിനാലാണിത്.

മൂന്നാം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് പരാജയപ്പെട്ട ബ്ലാസ്‌റ്റേഴ്‌സ് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വിജയത്തോടെ തിരിച്ചുവരവിനാണ് തയ്യാറെടുക്കുന്നത്. നോര്‍ത്ത് ഈസ്റ്റിനോട് 1-0നായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ പരാജയം.

ഈ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് ചില പാളിച്ചകളും പാറ്റി. 3-4-3 ശൈലിയിലാണ് ഇറങ്ങിയതെങ്കിലും പിന്നീട് 4-4-1-1 രീതിയിലേക്ക് മാറിയിരുന്നു. എന്നാല്‍ ഫുള്‍ ലെഫ്റ്റ് ബാക്കിന്റെ അഭാവം പ്രകടമായിരുന്നു.

മധ്യനിരയിലും വിംഗറായും കളിക്കുന്ന ഇഷ്ഫഖ് അഹമ്മദിനെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി കളിപ്പിച്ചതും ഗുണം ചെയ്തില്ല. മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസും സന്ദേശ് ജിംഗാനും മികച്ച പ്രകടനം നടത്തിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ വഴങ്ങിയത് പ്രതിരോധനിരയുടെ പിഴവിലൂടെയായിരുന്നു. മധ്യനിരയില്‍ നാല് ഇന്ത്യന്‍ താരങ്ങളായിരുന്നു.

സസ്‌പെന്‍ഷന്‍മൂലം പ്ലേ മേക്കര്‍ ജോസു കുരായിസ് കളിക്കാനിറങ്ങാതിരുന്നതിനാല്‍ മധ്യനിരയില്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടി. മുന്നേറ്റനിരയില്‍ ബെല്‍ഫോര്‍ട്ടും അന്റോണിയോ ജര്‍മ്മനും മലയാളി താരം മുഹമ്മദ് റാഫിയും ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ കഴിഞ്ഞതുമില്ല. ഇതും ടീമിന് തിരിച്ചടിയായി. ഗോള്‍പോസ്റ്റിന് മുന്നില്‍ ഗ്രഹാം സ്റ്റാക്ക് മികച്ച പ്രകടനം നടത്തുന്നുണ്ട്.

സ്‌റ്റേഡിയത്തില്‍ നിറഞ്ഞുകവിയുന്ന ആരാധകര്‍ നല്‍കുന്ന പിന്തുണയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ശക്തി. സ്വന്തം തട്ടകത്തില്‍ തുടര്‍ച്ചയായ മൂന്നു മത്സരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സ് കളിക്കാനൊരുങ്ങുന്നത്. തുടക്കം കസറിയാല്‍ പിന്നെ ബ്ലാസ്‌റ്റേഴ്‌സിന് കുതിക്കാം. വടക്കുകിഴക്കില്‍ ഉറഞ്ഞുപോയ വീര്യം കാണികളുടെ ആവേശം കൊണ്ട് തിരിച്ചുപിടിക്കാമെന്ന് പ്രതീക്ഷ ബ്ലാസ്‌റ്റേഴ്‌സിനുണ്ട്.

എന്നാല്‍ ആദ്യ സീസണില്‍ കൊച്ചിയില്‍ കൊല്‍ക്കത്തയെ 2-1ന് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തിയിരുന്നു. കൊലക്കത്തയില്‍ നടന്ന മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞു. ആദ്യ സീസണ്‍ ഫൈനലിലും അത്‌ലറ്റികോയോട് പരാജയപ്പെട്ടു. കഴിഞ്ഞ സീസണില്‍ രണ്ട് മത്സരങ്ങളിലും അത്‌ലറ്റികോ കൊല്‍ക്കത്തയോട് പരാജയപ്പെടാനായിരുന്നു കൊമ്പന്മാരുടെ വിധി. കൊല്‍ക്കത്തയില്‍ വച്ച് 2-1നും കൊച്ചിയില്‍ 3-2നും. ഈ പരാജയങ്ങള്‍ക്ക് പകരം വീട്ടാനുള്ള സുവര്‍ണ്ണാവസരമാണ് ബ്ലാസ്‌റ്റേഴ്‌സിന് കൈവന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ ആരാധകരെ തൃപ്തിപ്പെടുത്തുമെന്ന പ്രകടനം ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് പുറത്തെടുക്കുമെന്ന് പ്രത്യാശിക്കാം.

എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിനെ അപേക്ഷിച്ച് കടലാസിലെങ്കിലും കരുത്തു കൂടുതല്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയ്‌ക്കാണ്. മാര്‍ക്വീ താരം ഹെല്‍ഡര്‍ പോസ്റ്റിഗയെ ഏക സ്‌ട്രൈക്കറായി അവതരിപ്പിച്ച് 4-5-1 ശൈലിയിലാണ് കഴിഞ്ഞ ദിവസം ചെന്നൈയിന്‍ എഫ്‌സിക്കെതിരെ അവര്‍ കളത്തിലെത്തിയത്. കനേഡിയന്‍ രാജ്യാന്തരതാരവും മലയാളികളുടെ ഹ്യൂമേട്ടനും കഴിഞ്ഞ സീസണില്‍ 11 ഗോളുകള്‍ നേടുകയും ചെയ്ത ഇയാന്‍ ഹ്യൂമിന്റെ സാന്നിധ്യവും അവര്‍ക്ക് മുതല്‍ക്കൂട്ട്.

ചെന്നൈയിനെതിരെ ദക്ഷിണാഫ്രിക്കന്‍ താരം സമീഗ് ദൗതിയുംഹ്യൂമും നേടിയ ഗോളാണ് അത്‌ലറ്റികോക്ക് സമനില നേടിക്കൊടുത്തത്. എന്തായാലും ആധിപത്യം തുടരാന്‍ അത്‌ലറ്റികോയും തിരിച്ചടിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സും കച്ചമുറുക്കി ഇറങ്ങുമ്പോള്‍ ആവേശകരമായ പോരാട്ടത്തിനായിരിക്കും ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

Kerala

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

India

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

Kerala

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

Kerala

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

കഥ: വിഷ ജന്തുക്കള്‍

സിം കാർഡിന് പകരം വൈഫൈ, വിളിക്കാൻ രഹസ്യ ആപ്പുകൾ പ്രത്യേക പോസ്റ്റുമാൻമാർ ; ഒളിവിൽ കഴിയാൻ സഹായിച്ചത് ആയങ്കിയെ സഹായിച്ചത് കൊടും ക്രിമിനലുകളോ ?

സുവേന്ദു സർക്കാർ മൂന്ന് മാസത്തിനുള്ളിൽ നാടുകടത്തിയത് 4,800 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ : ഇത് ബിജെപി സർക്കാരിന്റെ വിജയം

ബാലേട്ടനും ഭാര്യ കമലവും, കാര്‍ത്യായിനി

മലമ്പുഴ തോണിയപകടം: ദുരൂഹതയുടെ 68 വര്‍ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.