178 റണ്‍സിന് ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര സ്വന്തമാക്കി. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന രണ്ടാം ടെസ്റ്റിലാണ് ന്യൂസിലാന്‍ഡ് ഇന്ത്യയോട് തോറ്റത്. പരമ്പരയിലെ മൂന്നാം ടെസ്റ്റ് ശനിയാഴ്ച ഇന്‍ഡോറില്‍.
377 പോയിന്റ് നേട്ടത്തില്‍ സെന്‍സസെക്‌സ് വ്യാപാരം അവസാനിപ്പിച്ചു. റിസര്‍വ് ബാങ്കിന്റെ വായ്‌പ അവലോകന റിപ്പോര്‍ട്ട് പുറത്തുവരാനിരിക്കെയാണ് ഈ നേട്ടം. ഇതോടെ സെന്‍സെക്‌സ് 28243.29ലും നിഫ്റ്റി 126.95 പോയിന്റ് ഉയര്‍ന്ന് 8738.10ത്തിലുമെത്തി.
400 കോടി രൂപയുടെ നിക്ഷേപം ലൈറ്റ് വെഹിക്കിള്‍ രംഗത്ത് തനിച്ച് മുടക്കുമെന്ന് അശോക് ലെയ്‌ലാന്‍ഡ്. മൂന്ന് കൊല്ലത്തിനുളളില്‍ പത്തുവരെ പുതിയ വാഹനങ്ങള്‍ നിരത്തിലിറക്കും. നിസാനുമായി പിരിഞ്ഞ ശേഷമുളള ഏറ്റവും വലിയ പദ്ധതിയാണിത്.
526 കോടി രൂപയുടെ പ്ലാന്റ് ഗുജറാത്തില്‍ സ്ഥാപിക്കാന്‍ ഗുജറാത്ത് നര്‍മദാ വാലി ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ്.ബെല്‍ജിയത്തിലെ എക്കോഫോസ് എസ് എയുമായി ചേര്‍ന്ന് ഡൈ കാല്‍സ്യം ഫോസ്‌ഫേറ്റ് പ്ലാന്റ് സ്ഥാപിക്കാനും പദ്ധതിയുണ്ട്.
577 നാട്ടാനകളെ ചികിത്സിക്കാന്‍ കേരളത്തില്‍ ആകെ ആറ് മൃഗഡോക്ടര്‍മാര്‍ മാത്രമേ ഉളളൂവെന്ന് റിപ്പോര്‍ട്ട്. ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകളെ ചികിത്സിക്കുന്നതും ഇവരാണ്. കരാര്‍ അടിസ്ഥാനത്തിലാണ് ചികിത്സ.
















