Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഭുവനേശ്വറിന് മുന്നില്‍ കിവീസിന് തകര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2016, 09:43 pm IST
in Sports

കൊല്‍ക്കത്ത: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്ങ്‌സില്‍ ന്യൂസിലാന്‍ഡിന് ബാറ്റിങ്ങ് തകര്‍ച്ച. ഇടയ്‌ക്ക് മഴ തടസ്സപ്പെടുത്തിയ കളിയില്‍ ഇന്നലെ കളിനിര്‍ത്തുമ്പോള്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് എന്ന നിലയില്‍. 12 റണ്‍സുമായി വാറ്റ്‌ലിങും അഞ്ച് റണ്‍സുമായി ജീതന്‍ പട്ടേലും ക്രീസില്‍. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ഭുവനേശ്വര്‍കുമാറിന്റെ പേസിന് മുന്നിലാണ് ന്യൂസിലാന്‍ഡ് തകര്‍ന്നത്. മൂന്ന് വിക്കറ്റ് കയ്യിലിരിക്കെ സന്ദര്‍ശകര്‍ 188 റണ്‍സ് പിന്നില്‍. ഇന്ത്യ ഒന്നാം ഇന്നിങ്ങ്‌സില്‍ 316 റണ്‍സെടുത്തു.

239ന് ഏഴ് എന്ന നിലയില്‍ ഇന്നലെ ഒന്നാം ഇന്നിങ്ങ്‌സ് ആരംഭിച്ച ഇന്ത്യ 77 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് പുറത്തായത്. വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ അര്‍ദ്ധസെഞ്ചുറിയാണ് ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തിയത്. 85 പന്തില്‍ ഏഴു ഫോറും രണ്ടു സിക്‌സുമടക്കമാണ് സാഹ പുറത്താകാതെ 54 റണ്‍ നേടിയത്. എട്ടാം വിക്കറ്റില്‍ രവീന്ദ്ര ജഡേജ (14) ക്കൊപ്പം 41ഉം അവസാന വിക്കറ്റില്‍ മുഹമ്മദ് ഷാമി (14)ക്കൊപ്പം 35 റണ്‍സും സാഹ കൂട്ടിച്ചേര്‍ത്തു.

സ്‌കോര്‍ 272-ല്‍ എത്തിയപ്പോള്‍ രവീന്ദ്ര ജഡേജയാണ് ഇന്നലെ ആദ്യം പുറത്തായത്. ഹെന്റിയുടെ പന്തില്‍ വാഗ്‌നര്‍ പിടികൂടി.

അഞ്ച് റണ്‍സെടുത്ത ഭുവനേശ്വര്‍ കുമാറിനെ സാന്റ്‌നര്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി. അവസാന വിക്കറ്റില്‍ സാഹ-ഷാമി സഖ്യം ചെറുത്തുനിന്നതോടെ ഇന്ത്യന്‍ സ്‌കോര്‍ 300 കടന്നു. ഒടുവില്‍ ബൗള്‍ട്ടിന്റെ പന്ത് ഉയര്‍ത്തിയടിക്കാനുള്ള ഷാമിയുടെ ശ്രമം ഹെന്റിയുടെ കൈകളില്‍ അവസാനിച്ചതോടെ ഇന്ത്യന്‍ ഇന്നിങ്‌സിനും വിരാമമായി. ന്യൂസിലാന്‍ഡിനായി മാറ്റ് ഹെന്റി മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി. ട്രെന്റ് ബൗള്‍ട്ട്, നീല്‍ വാഗ്‌നര്‍, ജീതന്‍ പട്ടേല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം പങ്കിട്ടു.

തുടര്‍ന്ന് ഒന്നാം ഇന്നിങ്ങ്‌സ് ആരംഭിച്ച ന്യൂസിലാന്‍ഡിന് മികച്ച തുടക്കം നല്‍കുന്നതില്‍ ഓപ്പണര്‍മാര്‍ പരാജയപ്പെട്ടു. സ്‌കോര്‍ബോര്‍ഡില്‍ പത്ത് റണ്‍സായപ്പോഴേക്കും നതാന്‍ ലാഥമിനെ (1) മുഹമ്മദ് ഷാമി വിക്കറ്റിന് മുന്നില്‍ കുടുക്കി. സ്‌കോര്‍ 18-ല്‍ എത്തിയപ്പോള്‍ 13 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ ഭുവനേശ്വര്‍ ബൗള്‍ഡാക്കി. അധികം കഴിഞ്ഞില്ല നിക്കോളാസും (1) ഭുവനേശ്വറിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്. പിന്നീട് റോസ് ടെയ്‌ലറും (36) ലൂക്ക് റോഞ്ചിയും (35) ചേര്‍ന്ന് ഇന്നിങ്ങ്‌സ് കെട്ടിപ്പടുക്കാന്‍ ശ്രമിച്ചു. സ്‌കോര്‍ 85-ല്‍ എത്തിയപ്പോള്‍ 62 റണ്ണിന്റെ ഈ കൂട്ടുകെട്ടും പൊളിഞ്ഞു. റോഞ്ചിയെ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കി. സ്‌കോര്‍ 104-ല്‍ എത്തിപ്പോള്‍ കിവി ഇന്നിങ്‌സിലെ ടോപ് സ്‌കോറര്‍ ടെയ്‌ലറെ ഭുവനേശ്വറിന്റെ പന്തില്‍ മുരളി വിജയ് പിടികൂടി. സാന്റ്‌നര്‍ (11), മാറ്റ് ഹെന്റി (0) എന്നിവരെയും ഭുവനേശ്വര്‍ മടക്കിയതോടെ ന്യൂസിലാന്‍ഡ് 7ന് 122 എന്ന നിലയിലേക്ക് കൂപ്പകുത്തി. ഭുവനേശ്വറിന് പുറമെ മുഹമ്മദ് ഷാമി, ജഡേജ എന്നിവര്‍ ഒാരോ വിക്കറ്റ് പങ്കിട്ടു. അഞ്ച് ഓവര്‍ എറിഞ്ഞ അശ്വിന് വിക്കറ്റില്ല.

സ്‌കോര്‍ബോര്‍ഡ്

ഇന്ത്യ ഒന്നാം ഇന്നിങ്ങ്‌സ്

ശിഖര്‍ ധവാന്‍ ബി ഹെന്റി 1, മുരളി വിജയ് സി വാറ്റ്‌ലിങ്ങ് ബി ഹെന്റി 9, പൂജാര സി ഗുപ്റ്റില്‍ ബി വാഗ്‌നര്‍ 87, വിരാട് കോഹ്‌ലി സി ലാഥം ബി ബൗള്‍ട്ട് 9, രഹാനെ എല്‍ബിഡബ്ല്യു ബി ജീതന്‍ പട്ടേല്‍ 77, രോഹിത് ശര്‍മ്മ സി ലാഥം ബി പട്ടേല്‍ 2, ആര്‍. അശ്വിന്‍ എല്‍ബിഡബ്ല്യു ബി ഹെന്റി 26, സാഹ നോട്ടൗട്ട് 54, ജഡേജ സി ഹെന്റി ബി വാഗ്‌നര്‍ 14, ഭുവനേശ്വര്‍കുമാര്‍ എല്‍ബിഡബ്ല്യു സാന്റ്‌നര്‍ 5, മുഹമ്മദ് ഷാമി സി ഹെന്റി ബി ബൗള്‍ട്ട് 14, എക്‌സ്ട്രാസ് 18, ആകെ 316.

വിക്കറ്റ് വീഴ്ച: 1-1, 2-28, 3-46, 4-187, 5-193, 6-200, 7-231, 8-272, 9-281, 10-316.

ബൗളിങ്: ട്രെന്റ് ബൗള്‍ട്ട് 20.5-9-46-2, മാറ്റ് ഹെന്റി 20-6-46-3, വാഗ്‌നര്‍ 20-5-57-2, സാന്റ്‌നര്‍ 23-5-83-1, ജീതന്‍ പട്ടേല്‍ 21-3-66-2.

ന്യൂസിലാന്‍ഡ് ഒന്നാം ഇന്നിങ്ങ്‌സ്

മാര്‍ട്ടിന്‍ ഗുപ്റ്റില്‍ ബി ഭുവനേശ്വര്‍ 13, ലാഥം എല്‍ബിഡബ്ല്യു ബി മുഹമ്മദ് ഷാമി 1, നിക്കോളാസ് ബി ഭുവനേശ്വര്‍ 1, ടെയ്‌ലര്‍ സി വിജയ് ബി ഭുവനേശ്വര്‍ 36, റോഞ്ചി എല്‍ബിഡബ്ല്യു ബി ജഡേജ 35, സാന്റ്‌നര്‍ എല്‍ബിഡബ്ല്യു ബി ഭുവനേശ്വര്‍, വാറ്റ്‌ലിങ് നോട്ടൗട്ട് 12, ഹെന്റി ബി ഭുവനേശ്വര്‍ 0, പട്ടേല്‍ നോട്ടൗട്ട് 5, എക്‌സ്ട്രാസ് 14, ആകെ 7 വിക്കറ്റിന് 128.

വിക്കറ്റ് വീഴ്ച: 1-10, 2-18, 3-23, 4-85, 5-104, 6-122, 7-122.

ബൗളിങ്ങ്: ഭുവനേശ്വര്‍ 10-0-33-5, ഷാമി 11-0-46-1, ജഡേജ 8-3-17-1, അശ്വിന്‍ 5-2-23-0.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാഫിർ സ്ക്രീൻഷോട്ട് കേസ്: ‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’ , അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

India

പ്രധാനമന്ത്രി മോദിയുടെ ആറ് ദിവസത്തെ ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് സന്ദർശനം ആരംഭിച്ചു : പ്രവാസികളുമായും സംവദിക്കും

Kerala

ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡർ രാജിവെച്ചു; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ രാജി

Kerala

എം.​വി. ഗോ​വി​ന്ദ​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ല: ജി. ​സു​ധാ​ക​ര​ൻ

Football

സോഫിക്ക് മെസിയുടെ സ്‌നേഹ ചുംബനം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം?

പുതിയ വാര്‍ത്തകള്‍

‘ തുടയിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു , മുഖത്തടിച്ചു ‘ ; മനോരോഗിയായ മുൻ കാമുകന്റെ ക്രൂരത വെളിപ്പെടുത്തി നടി നീതി ടെയ്ലർ

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

ഒരു നിയമവും സൈന്യത്തിന് മനുഷ്യജീവനുകൾ എടുക്കാൻ അധികാരം നൽകുന്നില്ല : ജീവൻ വെടിയും വരെ പാക് വെടിയുണ്ടകളെ ഭയക്കില്ലെന്നും പ്രതിഷേധക്കാർ

തളിപ്പറമ്പില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

പരാഗ്വെയുടെ ‘ഇരുണ്ടകാലുകള്‍’ ഫുട്‌ബോളിന് ഭീഷണി; എന്താണ് ‘ഡാര്‍ക്ക് ആര്‍ട്സ്’

പാകിസ്ഥാൻ മരുഭൂമിയാകും’ വെള്ളം കിട്ടാതെ ജനം നരകിച്ച് മരിക്കും : സിന്ധു നദിയിലെ വെള്ളം തടഞ്ഞാലുളള പ്രത്യാഘാതങ്ങളെ ചൂണ്ടിക്കാട്ടി പാക് ഉദ്യോഗസ്ഥൻ

വിജയകൃഷ്ണന്‍, എം. സതീശന്‍

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണന്‍ അധ്യക്ഷന്‍; എം. സതീശന്‍ ജനറല്‍ സെക്രട്ടറി

സേവാഭാരതി കേരളം സംഘടിപ്പിച്ച സേവാ സങ്കല്‍പ് ക്ലസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഓഫ് ജമ്മു വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു. ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് എം. മുരളി, ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി സമീപം

സേവനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍

പിഎസ്‌സി പരീക്ഷകളും റാങ്ക് പട്ടികയും അതിവേഗം; നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പുറത്താകുന്നു

ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രതിനിധി സഭ കോഴിക്കോട് ചാലപ്പുറം കേസരി ഭവനില്‍ ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര ഉദ്ഘാടനം ചെയ്യുന്നു

കര്‍ഷകരോടുള്ള അവഗണന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അന്ത്യം കുറിക്കും: മോഹിനി മോഹന്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.