Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മന്‍മോഹനല്ല മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2016, 12:24 am IST
in Vicharam

ഞെട്ടല്‍, അനുശോചനം, താക്കീത്… പാര്‍ലമെന്റ് ആക്രമണത്തിന് നയതന്ത്ര ഇടപെടലിലൂടെ തിരിച്ചടി നല്‍കിയതൊഴിച്ചാല്‍ പാക്ക് ഭീകരതക്ക് കാലങ്ങളായുള്ള ഭാരതത്തിന്റെ പതിവ് മറുപടി ഇങ്ങനെയാണ്. ഇനിയൊരു ആക്രമണത്തിന് പ്രേരിപ്പിക്കാത്ത തരത്തില്‍ പാക്കിസ്ഥാന് തിരിച്ചടി നല്‍കാനുള്ള സാഹചര്യമായിരുന്നു മുംബൈ ഭീകരാക്രമണം. അന്നത്തെ മന്‍മോഹന്‍ സര്‍ക്കാര്‍ ഇത് പാഴാക്കി.

അധികാരത്തിലേറിയ മോദി പാക്കിസ്ഥാനുമായുള്ള ബന്ധം ശൂന്യതയില്‍ നിന്ന് ആരംഭിച്ചു. നല്ല അയല്‍ക്കാരാകാമെന്നതിന്റെ സന്ദേശം നല്‍കി സത്യപ്രതിജ്ഞക്ക് വിളിച്ചു. പത്താന്‍കോട്ട് ഏഴ് സൈനികരെ നഷ്ടപ്പെട്ടപ്പോഴും പാക് ഭരണകൂടത്തെ വിശ്വസിച്ചു. എന്നാല്‍ ഉറിയിലെ ഭീകരാക്രമണം ക്ഷമയുടെ നെല്ലിപ്പലക തകര്‍ത്തു. ഓരോ പുതിയ ആക്രമണവും പഴയതിനെ ഇനി മറവിയിലേക്ക് നയിക്കില്ലെന്ന് മോദി ഉറപ്പിച്ചു. അതിനാല്‍ സൈനികമായി തിരിച്ചടിക്കുമെന്ന സൂചന നേരത്തെതന്നെ മോദിയുടെ വാക്കുകളില്‍ പ്രകടമായിരുന്നു.

സൈനികരുടെ ജീവത്യാഗം വെറുതെയാകില്ല. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടും. ഉറിയില്‍ മോദിയുടെ ആദ്യപ്രതികരണം ഇങ്ങനെയായിരുന്നു. തക്കതായ മറുപടിക്കുള്ള എല്ലാ സാധ്യതകളും പരിശോധിച്ചു. സൈനികമായുള്ള മറുപടിക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. കര, നാവിക, വ്യോമ സേനാ തലവന്മാരുടെ യോഗത്തില്‍ എന്തും ചെയ്യാന്‍ പൂര്‍ണ അധികാരം മോദി നല്‍കി.

തങ്ങള്‍ തീരുമാനിക്കുന്ന സമയത്ത്, തീരുമാനിക്കുന്ന സ്ഥലത്ത് തിരിച്ചടി നല്‍കാന്‍ കരുത്തുണ്ടെന്ന സൈന്യത്തിന്റെ പരസ്യപ്രഖ്യാപനം ഇതിനിടെയുണ്ടായി. പാക്കിസ്ഥാനെ പാഠംപഠിപ്പിക്കണമെന്ന മുറവിളിക്കിടെ, കോഴിക്കോട് പൊതുയോഗത്തില്‍ മോദി നയം വ്യക്തമാക്കി. ഉറി മറക്കില്ലെന്നും മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ദാരിദ്ര്യത്തിനും തൊഴിലില്ലായ്‌മക്കുമെതിരെ നമുക്ക് യുദ്ധം ചെയ്യാമെന്ന പാക് ജനതയോടുള്ള ആഹ്വാനത്തെ സൈനികമായ തിരിച്ചടിയില്‍ നിന്നുള്ള മോദിയുടെ പിന്മാറ്റമായി ചിലര്‍ വ്യാഖ്യാനിച്ചു. പല്ലിന് പകരം അണപ്പല്ലെന്ന ബിജെപിയിലെ ‘തീവ്ര’ നിലപാടിനെ മോദി തള്ളിയെന്നുവരെ വ്യാഖ്യാനമുണ്ടായി. എന്നാല്‍ അടുത്ത ദിവസമുണ്ടായ മന്‍ കി ബാത്തിലെ മോദിയുടെ പ്രസംഗത്തില്‍ എല്ലാമുണ്ടായിരുന്നു.

സൈന്യത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് വ്യക്തമാക്കിയ മോദി സംസാരിക്കുന്നതിലല്ല പ്രവര്‍ത്തിക്കുന്നതിലാണ് അവര്‍ക്ക് താത്പര്യമെന്നും പറഞ്ഞു. പാക്കിസ്ഥാനുമായി നടന്ന 1965ലെ യുദ്ധവും മോദി പരാമര്‍ശിച്ചു. അതിന് സമാനമാണ് രാജ്യത്തെ വികാരമെന്നായിരുന്നു മോദിയുടെ വാക്കുകള്‍. ഇതില്‍ക്കൂടുതല്‍ ഒരു പ്രധാനമന്ത്രി എങ്ങനെയാണ് വിശദീകരിക്കുക! വാക്കുകളെ പ്രവൃത്തിയിലെത്തിക്കുന്ന പ്രധാനമന്ത്രിയാണ് മോദിയെന്ന രാം മാധവിന്റെ പ്രതികരണം മന്‍മോഹനില്‍ നിന്ന് മോദിയിലേക്കുള്ള മാറ്റത്തെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.

ഇനിയൊരു ആക്രമണത്തിന് പ്രേരിപ്പിക്കാതെ പാക്കിസ്ഥാന് തിരിച്ചടി നല്‍കാനുള്ള സാഹചര്യമായിരുന്നു മുംബൈ ഭീകരാക്രമണം. മന്‍മോഹന്‍ സര്‍ക്കാര്‍ ഇത് പാഴാക്കി. ഓരോ പുതിയ ആക്രമണവും പഴയതിനെ മറവിയിലേക്ക് നയിക്കില്ലെന്ന് മോദി ഉറപ്പിച്ചു. സൈനികമായി തിരിച്ചടിക്കുമെന്ന സൂചന നേരത്തെ തന്നെ മോദിയുടെ വാക്കുകളില്‍ പ്രകടമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിദ്ധരാമയ്യ രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കുന്നു

Kerala

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

India

ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയായി ലതാ ഗുപ്ത എത്തുന്നു

Kerala

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

India

പാറ്റാ പാർട്ടി പ്രതിഷേധത്തിനിടെ ഉമർഖാലിദിനെ മോചിപ്പിക്കണമെന്ന പോസ്റ്ററുമായെത്തി ; മുഹമ്മദ് ഡാനിഷ് അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ജാന്‍മണി (ഇടത്ത്) മോദിയുടെ അച്ഛന്‍ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദി (ഇടത്ത്) യുവാവായിരുന്ന മോദി (വലത്ത്)

സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഫെയ്‌ക് വീഡിയോ കണ്ട് ജാന്‍മണി പ്രധാനമന്ത്രിയ്‌ക്കെതിരെ നടത്തിയ പരിഹാസം അതിരു കടന്നു…പ്രതിഷേധം ശക്തം

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു, പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതം

മുഹമ്മദ് ജുനൈദിനെ തൊടരുത് , ഞങ്ങൾക്ക് ആരെയും പേടിയില്ല : യോഗി സർക്കാരിനെതിരെ പാറ്റാ പാർട്ടി

ജാന്‍മണിയെ പൂട്ടാന്‍ ബിജെപിയുടെ യുവനേതാക്കള്‍; പൊലീസില്‍ നല്‍കാനുള്ള പരാതി തയ്യാറാക്കി ശങ്കു ടി ദാസ്, പരാതി നല്‍കാന്‍ യുവരാജ് ഗോകുല‍ിന്റെ ആഹ്വാനം

കാറിലെത്തിയ സംഘം കാല്‍നടയാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.