Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ചരിത്രമായി, വലിയച്ഛന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2016, 09:15 pm IST
inVicharam

മാധവന്‍ വലിയച്ഛനെപ്പോലൊരാള്‍, പതിമൂന്നാം വയസില്‍ വിപ്ലവകാരിയായ ഒരാള്‍, എന്റെ കുടുംബത്തിലുണ്ടായി എന്നത്, എന്റെ എഴുത്തിന്റെ ഊര്‍ജമാണ്. മാധവന്‍ വലിയച്ഛന്റെ അമ്മ, കൊഴുമ്മലെയാണ്; അദ്ദേഹത്തിന്റെ അച്ഛന്‍ വഴിയാണ്, ഞങ്ങളുടെ കുടുംബത്തിന് ബന്ധം. എന്റെ അച്ഛന്റെ അമ്മാവനാണ്, മാധവന്‍ വലിയച്ഛന്റെ ഗുരു, എ.സി.കണ്ണന്‍ നായര്‍.

തോപ്പില്‍ ഭാസിയുടെ ‘ഒളിവിലെ ഓര്‍മകള്‍’ക്കുശേഷം വരുന്ന മികച്ച രചനയാണ്, വലിയച്ഛന്റെ ‘ഒരു ഗാന്ധിയന്‍ കമ്യൂണിസ്റ്റിന്റെ ഓര്‍മക്കുറിപ്പുകള്‍.’ വടക്കേ മലബാറിന്റെ ചരിത്രമാണ്, ഈ പുസ്തകം. വീട്ടില്‍നിന്ന് പുറപ്പെട്ട്, ആത്മവിശ്വാസവും ആത്മാര്‍ത്ഥതയും കൈമുതലാക്കി ഇങ്ങനെ ഒരാള്‍ ജീവിച്ചു എന്നതുതന്നെ, ഭാവിയെപ്പറ്റി പ്രതീക്ഷ വളര്‍ത്തുന്നു. അതാണ്, എനിക്ക് എഴുത്തില്‍ ശക്തി നല്‍കുന്നത്.

ഞങ്ങളുടെ നാട്ടിലെ ഏറ്റവും വലിയ സ്വാതന്ത്ര്യസേനാനികളാണ്, കണ്ണന്‍ നായരും, വലിയച്ഛനും. ഇവരിരുവരും ചേര്‍ന്നാണ്, അന്നത്തെ വടക്കേ മലബാറിന്റെ ചരിത്രം തന്നെയുണ്ടാക്കിയത്.

ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്ത ഏറ്റവും പ്രായംകുറഞ്ഞയാളായിരുന്നു, അന്ന് പതിമൂന്ന് വയസുള്ള വലിയച്ഛന്‍. പി.കൃഷ്ണപിള്ള ഗുരുവായൂരമ്പലത്തിന്റെ മണ്ഡപത്തില്‍ കയറി മണിയടിച്ച് മര്‍ദനമേറ്റുവാങ്ങി; എകെജിയെ കൊല്ലാന്‍ ശത്രുക്കള്‍ ഒരാനയെ അയച്ചപ്പോള്‍, അതിന് മുന്നില്‍, എകെജിയെ രക്ഷിക്കാന്‍ ചാടിവീണയാളാണ്, വലിയച്ഛന്‍. ആനയുടെ ശരീരം മറ്റെവിടെയോ ഉരസി ആനയ്‌ക്ക് വഴിതെറ്റിയതിനാല്‍, അദ്ദേഹം രക്ഷപ്പെട്ടു.

ഉപ്പുസത്യഗ്രഹംപോലെയുള്ള പരിപാടികളില്‍ പങ്കെടുത്ത്, ദേശീയ സമരത്തില്‍ മുങ്ങിയ വലിയച്ഛന്‍, അമ്മയുടെ മരണവിവരമറിയുന്നത്, എത്രയോ ദിവസങ്ങള്‍ കഴിഞ്ഞാണ്. വഴിയില്‍, ആരോ പറഞ്ഞറിയുകയാണ്. പ്രക്ഷോഭകാരിയായ മകനെ അച്ഛന്‍ വീട്ടില്‍ കയറ്റിയിരുന്നില്ല. പ്രസ്ഥാനത്തിനുവേണ്ടി ജീവിതം ഹോമിച്ചയാള്‍ക്ക്, അമ്മയ്‌ക്ക് ബലിയിടാന്‍ കഴിഞ്ഞില്ല.

ദേശീയ പ്രസ്ഥാനത്തില്‍നിന്ന്, സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലേക്ക് നീങ്ങുകയായിരുന്നു, വലിയച്ഛന്‍. കയ്യൂര്‍ സമരത്തില്‍ പങ്കെടുത്ത് ക്രൂരമായ മര്‍ദനത്തിനിരയായി. ആ ചരിത്രം നാമറിയില്ല; ചരിത്രം ചിലരുടെ മാത്രമാക്കി മാറ്റുന്ന പ്രക്രിയയാണ് നടക്കുന്നത്.

കൊല്‍ക്കത്താ തീസിസ് തെറ്റാണെന്ന് കണ്ടെത്തി, അത് അവതരിപ്പിച്ച 1948 ല്‍തന്നെ, പ്രതിഷേധിച്ചയാളാണ്, വലിയച്ഛന്‍. അത് തെറ്റായിരുന്നുവെന്ന്, പിന്നീട് പാര്‍ട്ടി തന്നെ സമ്മതിച്ചു.

എന്നാല്‍, തെറ്റാണെന്ന ദീര്‍ഘവീക്ഷണത്തിന്, വലിയച്ഛന് മാപ്പുപറയേണ്ടിവന്നു.

വലിയച്ഛന്‍ മരിക്കുന്നത്, മലബാറിന്റെ ചരിത്രം അവസാനിക്കുന്നതിന് സമമാണ്; ജാതിയും മതവും ഉയിര്‍ക്കുന്ന കാലമാണിത്. അത് ചെറുത്തുനിന്ന പഴയൊരു തലമുറയാണ്, ഇല്ലാതാകുന്നത്. മാത്രമല്ല, സത്യസന്ധ രാഷ്‌ട്രീയത്തിന്റെ വിത്തുപാകിയ തലമുറയാണ് പോയ്‌മറയുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്‌സി സർട്ടിഫിക്കറ്റിൽ ഒരാൾ ഏത് മതാചാരമാണ് പിന്തുടരുന്നത് എന്നത് മാത്രമാണ് പരിഗണിക്കേണ്ടത്, അല്ലാതെ നിറവും മുടിയും അല്ല: മദ്രാസ് ഹൈക്കോടതി

Thiruvananthapuram

തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പിന് ശ്രമം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ വി.വി രാജേഷ്

World

അഫ്ഗാനിസ്ഥാനിൽ വീണ്ടും പാക്കിസ്ഥാന്റെ വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

India

മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിയുടെ ഹിന്ദുക്കളെയും ആർഎസ്‌എസിനെയും കുറിച്ചുള്ള പരാമർശങ്ങൾ തള്ളി മുസ്ലീം പുരോഹിതർ; ഐക്യത്തിനായി ആഹ്വാനം

India

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

പുതിയ വാര്‍ത്തകള്‍

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് രണ്ട് അരവണ ടിൻ മാത്രം, മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വൻ വീഴ്ച

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.