Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

റെക്‌സ് വരുന്നു, ബെന്നുവിനെ തുരക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2016, 06:08 pm IST
inVaradyam

 

സൂര്യനെ പ്രദക്ഷിണം വയ്‌ക്കുന്ന ഒരുപാട് ഛിന്നഗ്രഹങ്ങളുണ്ട് സൗരയൂഥത്തില്‍. നീണ്ടും കുറുകിയും പരന്നും ഉരുണ്ടും വിവിധ വലിപ്പത്തിലാണവ. സംഖ്യ ഏതാണ്ട് അഞ്ചുലക്ഷം വരും. മിന്നല്‍ വേഗത്തില്‍ സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ഇവയുടെ പ്രായം ഏതാണ്ട് സൗരയൂഥത്തിന്റേതുതന്നെ. അതായത് ഭൂമിയുടേയും സൂര്യന്റേയുമൊക്കെ പ്രായം. ഏതാണ്ട് നാലര ശതകോടി വയസ് എന്ന് ഏകദേശ കണക്ക്. ഭൂമിയുടെ ഉത്പത്തിക്കും ജീവന്റെ ജനനത്തിനുമൊക്കെ സാക്ഷികളായിരിക്കാം ഈ മുതുമുത്തശ്ശിമാര്‍.

ഇതൊന്നും വെറുതെ പറഞ്ഞതുകൊണ്ട് കാര്യമില്ലെന്ന് ഗവേഷകര്‍ക്കറിയാം. ശാസ്ത്രം സത്യമാണ്. അത് പരീക്ഷിച്ചറിയുകതന്നെ വേണം. പരീക്ഷിക്കണമെങ്കില്‍ ഛിന്നഗ്രഹത്തിലൊരുവന്റെ പാറകള്‍ മാന്തിക്കൊണ്ടുവരണം. അതും കോടാനുകോടി പ്രകാശവര്‍ഷത്തിനപ്പുറത്തുനിന്ന്. അതിന് മുമ്പ് പാറതുരക്കാന്‍ നിന്നുതരുന്നവനെ കണ്ടെത്തുകയാണ് ആദ്യദൗത്യം. വലിപ്പവും വേഗവും ദൃഢതയുമൊക്കെ നമുക്കിണങ്ങുകയും വേണം. കാരണം അഞ്ച് ലക്ഷത്തിലൊരുവനെ കണ്ടെത്തുക എളുപ്പമല്ല.

അങ്ങനെ കണക്കുകൂട്ടല്‍ ഏറെ നടത്തിയ നാസയിലെ ശാസ്ത്രജ്ഞര്‍ നമുക്കുപറ്റിയ ഒരു ഛിന്നഗ്രഹത്തെ കണ്ടെത്തി. ഭൂമിയോട് ഒരുവിധം അടുപ്പം. ഉപരിതലത്തില്‍ ഉറച്ച പാറ. അഞ്ഞൂറ് മീറ്റര്‍ വിസ്തീര്‍ണം. ഏതാണ്ട് 60 ദശലക്ഷം ടണ്‍ ഭാരവും അമേരിക്കയിലെ കൂറ്റന്‍ മന്ദിര സമുച്ചയമായ എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിങിന്റെ വലിപ്പവും. പേര് ബെന്നു.

ബെന്നുവിനെ തേടി അമേരിക്കയിലെ കേപ് കനാവറില്‍ നിന്ന് ഒരാകാശവാഹനം കഴിഞ്ഞ വ്യാഴാഴ്ച(സപ്തംബര്‍ 8) പുറപ്പെട്ടുകഴിഞ്ഞു. ഓറിസ്-റെക്‌സ് എന്ന റോബോട്ട് നിയന്ത്രിയ ആകാശവാഹനത്തിന്റെ പ്രധാന ആയുധം നീളമേറിയ ഒരു യന്ത്രകൈയാണ്. ആകാശത്തിന്റെ അഗാധതയില്‍ ബെന്നുവിനെ കണ്ടെത്തി അവനുചുറ്റും കറങ്ങി ഒരു വര്‍ഷത്തെ നിരീക്ഷണം കൊണ്ടേ അവന്റെ പ്രതലത്തില്‍ ചുരണ്ടി കുറേ പാറക്കഷ്ണം സംഭരിക്കാനാവൂ. റെക്‌സിന്റെ പോക്കും വരവും എളുപ്പത്തില്‍ നടക്കുമെന്ന് കരുതേണ്ട. 2016 ല്‍ പുറപ്പെട്ട റെക്‌സ് 2019 ല്‍ മാത്രമേ ബെന്നുവിന്റെ പ്രതലത്തില്‍ കൈവയ്‌ക്കൂ. തിരിച്ചെത്തുന്നത് 2023 ല്‍. അന്ന് കൈയില്‍ കിട്ടിയ നാലരപൗണ്ട് പാറപ്പൊടിയുമായി അമേരിക്കയിലുള്ള ‘യൂട്ട’യിലെ ടെസ്റ്റ് ആന്‍ഡ് ട്രെയിനിങ് റേഞ്ചില്‍ റെക്‌സ് പറന്നിറങ്ങും. അവിടെ നിന്ന് ആ സാമ്പിളുകള്‍ നാസയുടെ ഹൂസ്റ്റണിലുള്ള ജോണ്‍സണ്‍ സ്‌പേസ് സെന്ററിലേക്ക് കൊണ്ടുപോകും.

ഇനി ഈ പെടാപ്പാടൊക്കെ എന്തിനാണെന്നറിയേണ്ടെ? ഭൂമിയുടെ ഉല്‍പ്പത്തിയെക്കുറിച്ച് പഠിക്കാന്‍. ഭൂമിയില്‍ ജലം എത്തിയതിനെക്കുറിച്ചും ജീവന്റെ ഉല്‍പ്പത്തിയെക്കുറിച്ചും അറിയാന്‍. സൗരയൂഥം ഉണ്ടായ നാള്‍ മുതലുള്ള കോടാനുകോടി വര്‍ഷങ്ങള്‍ ഛിന്നഗ്രഹത്തില്‍ വരുത്തിയ മാറ്റങ്ങള്‍ മനസ്സിലാക്കാന്‍. കാരണം ജീവന്റെ ഉത്പത്തിക്ക് കാരണമെന്ന് കരുതുന്ന കാര്‍ബണ്‍ കണികകളുടേയും മറ്റ് കാര്‍ബണിക സംയുക്തങ്ങളുടേയും അമിനോ ആസിഡുകളുടേയും ശേഖരം ബെന്നുവിലുണ്ടെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. അതുകൊണ്ടാണ് ബെന്നു പര്യവേഷണത്തിന്റെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായ അരിസോണ സര്‍വകലാശാല പ്രൊഫസര്‍ ഡാന്റെ ലൊറീറ്റ ഇങ്ങനെ പറയുന്നത്’ റെക്‌സ് കൊണ്ടുവരുന്ന തെളിവുകള്‍ നാം എവിടെ നിന്ന് വന്നുവെന്ന പ്രധാന ചോദ്യത്തിനുള്ള ഉത്തരമാകും”.

സൂര്യനെ ചുറ്റുന്ന അപ്പോളോ ഗ്രൂപ്പിലെ ഛിന്നഗ്രഹമായ ബെന്നുവിനെ 1999 സപ്തംബര്‍ 11 നാണ് ബഹിരാകാശ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. തുടര്‍ന്ന് അരിസോണ സര്‍വകലാശാലയും പ്ലാനറ്ററി സൊസൈറ്റിയുമൊക്കെ ചേര്‍ന്ന് അവന് പേര് കണ്ടെത്തുകയായിരുന്നു. മൊത്തം 8000 പേര്‍ പങ്കെടുത്ത പേരിടല്‍ മത്സരത്തില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ മൈക്കല്‍ പുസിയോ ആണ് ബെന്നുവെന്ന പേര് നിര്‍ദ്ദേശിച്ചത്. ഈജിപ്ഷ്യന്‍ പുരാണത്തിലെ പൗരാണിക പക്ഷി ബെന്നുവിന്റെ സ്മരണയില്‍.

ഒരു കാര്യം കൂടി-436 ദിവസം കൊണ്ട് സൂര്യനെ ചുറ്റുന്ന ബെന്നു ആറ് വര്‍ഷത്തിലൊരിക്കല്‍ ഭൂമിക്ക് വളരെ അടുത്തുവരും. അങ്ങനെ 22-ാം നൂറ്റാണ്ടിലെ ഏതോ ഒരു ദിവസം ബെന്നു ഭൂമിയില്‍ വന്നിടിക്കാനുള്ള സാധ്യതയേറെയെന്ന് വിശ്വസിക്കുന്നു ചില ആകാശ ഗവേഷകര്‍.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

Kerala

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

Music

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

India

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.