Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

വിശ്വവിജയത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2016, 10:30 pm IST
inVicharam

ഭാരതത്തിന്റെ അഭിമാനം പേരിലൊതുക്കിപ്പറയാമെങ്കില്‍ അങ്ങനെയൊരാള്‍ നരേന്ദ്രമോദിയാണെന്ന് പൊതുവെ വിശേഷിപ്പിക്കാറുണ്ട്. ആ നരേന്ദ്രമോദി ഇന്ന് കേരളത്തില്‍ എത്തുകയാണ്. ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന അദ്ദേഹത്തിന് സ്‌നേഹാദരപൂര്‍വം കേരളം ആതിഥ്യമരുളുകയാണ്; പ്രത്യേകിച്ച് കോഴിക്കോട്ടുകാര്‍.

1967 ല്‍ ഇവിടെ നടന്ന ഭാരതീയ ജനസംഘം ദേശീയ സമ്മേളനത്തിന്റെ ഓര്‍മയുണര്‍ത്തുന്നതാണ് ഓരോ സംഭവഗതികളും. കേരളത്തില്‍ ആതിഥ്യമര്യാദയുടെ ഉല്‍കൃഷ്ടദേശമെന്ന ചെല്ലപ്പേരുള്ള കോഴിക്കോട് വീണ്ടും മറ്റൊരു സമ്മേളനത്തിന് വേദിയാകുമ്പോള്‍ സ്ഥിതിഗതികള്‍ മാറിമറിഞ്ഞിരിക്കുന്നു. എങ്ങും ആവേശവും ആഹ്ലാദവും തിരതല്ലുന്നു. ഭാരതം ഭരിക്കുന്ന പാര്‍ട്ടിയുടെ സമുന്നത നേതൃനിര ഒന്നിച്ചാണ് ഇവിടെയെത്തുന്നത്. 1967 ലെ ജനസംഘ സമ്മളനത്തില്‍ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ അധികം വൈകാതെ ദരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ വിതുമ്പിയവര്‍ അനവധി. ആ ദുഃഖം സ്വന്തം കുടുംബത്തിന്റെ ദുഃഖമായി കണ്ട് ഈ മഹാപ്രസ്ഥാനത്തിലേക്ക് ഇറങ്ങിത്തിരിച്ചവരും അനവധി.

ആവേശോജ്വലമായ ഒരു ചരിത്രത്തിന്റെ വാതില്‍ തുറക്കുമ്പോള്‍ കാണുന്ന കാഴ്ചകള്‍ വികാരഭരിതവും തരളിതവുമാണ്. അന്ന് ആ സമ്മേളനത്തില്‍ നിന്ന് ഉയര്‍ന്നുവന്ന ദര്‍ശനപ്പൊലിമയുടെ സാകാര രൂപമായി ഭാരതീയ ജനതാ പാര്‍ട്ടി ഇന്ന് ഉയര്‍ന്നിരിക്കുന്നു. ഭാരതത്തിന്റെ ഭാവിഭാഗധേയം ഈ പാര്‍ട്ടിയുടെ കൈകളിലാണെന്ന് നിസ്സംശയം മനസ്സിലാക്കാം. ബിജെപിയുടെ കുങ്കുമ ഹരിത പതാകയുമേന്തി വിശ്വവിജയം നേടുന്ന നരേന്ദ്രമോദിയെന്ന ധിഷണാശാലിയുടെ നേതൃത്വത്തില്‍ രാജ്യം പരംവൈഭവമെന്ന ആത്യന്തിക ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്.

ഭാരതം പലതരത്തിലുള്ള ഭീഷണിയും നേരിടുന്നുണ്ട് എന്നത് കാണാതിരുന്നുകൂട. അയല്‍ രാജ്യത്തിന്റെ അസ്വാസ്ഥ്യജനകമായ പെരുമാറ്റത്തിന്റെ പരിക്കുകള്‍ നമ്മെ ചെറുതായി ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിലും ഭാരതത്തിന്റെ ക്ഷമാപൂര്‍ണവും സ്‌നേഹനിര്‍ഭരവുമായ നിലപാട് ലോകരാജ്യങ്ങള്‍ വിവേകപൂര്‍വം വിലയിരുത്തുന്നുണ്ട്. അന്യരെ കൊന്നുകൂട്ടി വിജയം വരിക്കാമെന്ന പാക്കിസ്ഥാന്റെ ക്ഷുദ്രതാല്‍പ്പര്യത്തെ തുറന്നുകാട്ടുന്നതില്‍ ഭാരതത്തിന് വന്‍ മുന്നേറ്റമാണ് ഉണ്ടാവുന്നത്.

എന്നാല്‍ അജണ്ടാധിഷ്ഠിത രാഷ്‌ട്രീയ മനസ്‌കര്‍ തൊടുത്തുവിടുന്ന വിമര്‍ശനങ്ങളാണ് പാക്‌നിലപാടിനേക്കാള്‍ മ്ലേച്ഛമാവുന്നത്. അതിനെതിരെ പ്രതിരോധം തീര്‍ക്കുകയും അവര്‍ക്ക് ശരിയായ വഴി പറഞ്ഞുകൊടുക്കേണ്ടതുമുണ്ട്. ശത്രുക്കളെ നേരിടുന്നതിന് പ്രയാസമില്ലെങ്കിലും ഒപ്പം ആണെന്ന് വരുത്തിത്തീര്‍ത്ത് അടിത്തറ മാന്തുന്നവരെയാണ് കൈകാര്യം ചെയ്യാന്‍ വിഷമം. ശത്രുക്കളെക്കാള്‍ അപകടകാരികളായ അത്തരക്കാര്‍ എല്ലാ മേഖലയിലുമുണ്ടെന്ന തിരിച്ചറിവ് ഭരണനേതൃത്വത്തിനുണ്ട്.

1967 ല്‍ അപരിചിതമായ ഒരു രാഷ്‌ട്രീയ മുഖത്തെ പരിചയപ്പെടുത്തേണ്ട സങ്കീര്‍ണമായ ജോലിയാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് ബഹുമുഖമായ പ്രശ്‌നങ്ങള്‍ നിര്‍ധാരണം ചെയ്യാനാണുള്ളത്. അന്നത്തെ സംവിധാനങ്ങളില്‍ നിന്ന് ഒരുപാട് മാറ്റങ്ങളും വന്നിട്ടുണ്ട്. അതിനൊപ്പം ആവേശത്തിലും വികാരത്തിലും പതിന്മടങ്ങ് വര്‍ധനയും ഉണ്ടായി. കേന്ദ്രം ഭരിക്കുന്ന അവസ്ഥയിലേക്ക് രാഷ്‌ട്രീയ സാഹചര്യങ്ങള്‍ മാറിമറിഞ്ഞു. ഭാരതത്തിന്റെ അഭിമാനമായി ബിജെപി മാറി. അതിന്റെ അമരക്കാരനും ഭരണാധികാരിയും ഉള്‍പ്പെടെയുള്ളവരുടെ വന്‍നിരയാണ് ദേശീയ കൗണ്‍സില്‍ സമ്മേളനത്തിലേക്ക് എത്തുന്നത്. മറ്റൊരു ചരിത്രത്തിന്റെ പടിവാതില്‍ തുറക്കാനുള്ള ശ്രമത്തിന്റെ കേളികൊട്ടാണ് ഉയര്‍ന്നിരിക്കുന്നത്.

അതിന് കേരളം, പ്രത്യേകിച്ച് കോഴിക്കോട് സാക്ഷ്യം വഹിക്കുന്നു എന്നതില്‍ മലയാളികള്‍ക്ക് അങ്ങേയറ്റം അഭിമാനിക്കാം. ആദിശങ്കരന്റെ നാട്ടില്‍നിന്ന് ഉയര്‍ന്നുപൊങ്ങുന്ന അഭിമാനതരംഗങ്ങള്‍ വിശ്വവിജയത്തിലേക്കല്ലാതെ മറ്റെങ്ങോട്ടുപോകാന്‍?

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്‌സി സർട്ടിഫിക്കറ്റിൽ ഒരാൾ ഏത് മതാചാരമാണ് പിന്തുടരുന്നത് എന്നത് മാത്രമാണ് പരിഗണിക്കേണ്ടത്, അല്ലാതെ നിറവും മുടിയും അല്ല: മദ്രാസ് ഹൈക്കോടതി

Thiruvananthapuram

തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പിന് ശ്രമം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ വി.വി രാജേഷ്

World

അഫ്ഗാനിസ്ഥാനിൽ വീണ്ടും പാക്കിസ്ഥാന്റെ വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

India

മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിയുടെ ഹിന്ദുക്കളെയും ആർഎസ്‌എസിനെയും കുറിച്ചുള്ള പരാമർശങ്ങൾ തള്ളി മുസ്ലീം പുരോഹിതർ; ഐക്യത്തിനായി ആഹ്വാനം

India

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

പുതിയ വാര്‍ത്തകള്‍

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് രണ്ട് അരവണ ടിൻ മാത്രം, മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വൻ വീഴ്ച

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.