കണ്ണൂര്‍: ചെസ്സ് അസോസിയേഷന്റെയും പഴശ്ശിരാജ സംഘം മണത്തണയുടെയും ആഭിമുഖ്യത്തില്‍ നടന്ന ജില്ലാ ഓപ്പണ്‍ ചെസ്സ് മത്സരം സീനിയര്‍ വിഭാഗത്തില്‍ കണ്ണൂര്‍ ഡിവൈഎസ്പി വി.എന്‍.വിശ്വനാഥനും ജൂനിയര്‍ വിഭാഗത്തില്‍ റോഷന്‍ ഹരിയും ചാമ്പ്യന്മാരായി. വി.എം.ജിഷോര്‍, സോനുമോന്‍ കുഞ്ഞികൃഷ്ണന്‍, പി.മനോജ്, എം.പി.പ്രജ്വല്‍, വി.പി.അമല്‍ സുമോദ്, ശ്രീനന്ദ്, ആന്‍രാജ് എന്നിവര്‍ സീനിയര്‍-ജൂനിയര്‍ വിഭാഗത്തില്‍ രണ്ടുമുതല്‍ അഞ്ചുവരെ സ്ഥാനങ്ങള്‍ നേടി. പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിജി ജോയ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. വി.എന്‍.വിശ്വനാഥന്‍ വിജയികള്‍ക്ക് ട്രോഫികളും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. എം.കെ.രാജന്‍ അധ്യക്ഷത വഹിച്ചു. വി.വി.ബാലറാം, സെബാസ്റ്റ്യന്‍, എം.കെ.ദേവദാസ്, ഡോ.കെ.വി.ദേവദാസന്‍ എന്നിവര്‍ സംസാരിച്ചു.
















