കണ്ണൂര്‍: ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം സിണ്ടിക്കേറ്റ് ബാങ്ക് കോണ്‍ഫറന്‍സ് ഹാളില്‍ പി കെ ശ്രീമതി ടീച്ചര്‍ എം പി ഉദ്ഘാടനം ചെയ്തു. 2016-17 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ജില്ലയില്‍ 10370 കോടി ലക്ഷ്യമിട്ടതില്‍ 1694 കോടിയുടെ നേട്ടം കൈവരിച്ചു. കാര്‍ഷിക മേഖലയില്‍ 873 കോടിയും ചെറുകിട വ്യാവസായിക മേഖലയില്‍ 304 കോടിയും മറ്റിതര മുന്‍ഗണന വായ്‌പയില്‍ 516 കോടിയും ജില്ലയില്‍ വിതരണം ചെയ്തു. ജില്ലയിലുളള മൊത്തം ബാങ്ക് നിക്ഷേപം 26102 കോടിയും വായ്‌പ 13271 കോടിയും ആയി വര്‍ധിച്ചു. വായ്‌പ നിക്ഷേപ അനുപാതം ജില്ലയില്‍ 50.84 ശതമാനം ആണ്. ഈ സാമ്പത്തിക വര്‍ഷം 16900 കോടി വായ്‌പ ലക്ഷ്യമിട്ടതില്‍ 2787 കോടി വായ്‌പാ ലക്ഷ്യം കൈവരിച്ചു. ഡെപ്യൂട്ടി കലക്ടര്‍ പി വി നളിനി അധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ് രാജപാണ്ടി മുഖ്യപ്രഭാഷണം നടത്തി. ഹര്‍ലിന്‍ ഫ്രാന്‍സിസ്, എസ്.എസ്.നാഗേഷ്, പി.സന്തോഷ്, ഡിവൈഎസ്പി പ്രേമരാജന്‍, കെ.സി.ഹനീഫ എന്നിവര്‍ സംസാരിച്ചു.
















