Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ചരിത്ര നിയോഗം ഏറ്റെടുത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2016, 10:15 pm IST
inVicharam

ഭാരതം ഭരിക്കുന്ന ദേശീയ പ്രസ്ഥാനമായ ബിജെപിയുടെ ദേശീയ സമ്മേളനത്തിന് ഇന്ന് കോഴിക്കോട് ആരംഭം കുറിക്കുകയാണ്. ബിജെപിയുടെ പൂര്‍വരൂപമായ ഭാരതീയ ജനസംഘത്തിന്റെ കോഴിക്കോട് സമ്മേളനത്തിന് 50 വര്‍ഷം തികയുന്നതോടനുബന്ധിച്ചാണ് ഈ സമ്മേളനത്തിന് വേദി ഒരുങ്ങിയത്. കോഴിക്കോട് സമ്മേളനത്തില്‍ ജനസംഘത്തിന്റെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ദീനദയാല്‍ജിയുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനവും കോഴിക്കോട്ടാണ്.

ജനസംഘത്തിന്റെ, ഇപ്പോള്‍ ബിജെപിയുടെയും തത്വസംഹിതയായ ‘ഏകാത്മ മാനവദര്‍ശനം’ അംഗീകരിച്ചതും കോഴിക്കോട് സമ്മേളനത്തിലാണ്. ഇതെല്ലാം ബിജെപി സമ്മേളനത്തിന്റെ പ്രതേ്യകതയാണ്. ജനസംഘം സമ്മേളനത്തില്‍ ഏതാനും സംസ്ഥാനമന്ത്രിമാരും ചുരുക്കം എംപിമാരും എംഎല്‍എമാരുമാണ് പങ്കെടുത്തത്. ഇന്ന് പ്രധാനമന്ത്രി ഉള്‍പ്പെടെ ബിജെപിയുടെ കേന്ദ്രമന്ത്രിമാരെല്ലാം സമ്മേളന പ്രതിനിധികളാണ്. 10 സംസ്ഥാന മുഖ്യമന്ത്രിമാരും അതിലേറെ സംസ്ഥാനങ്ങളിലെ മന്ത്രിമാരും 282 ലോക്‌സഭാംഗങ്ങളും പ്രതിനിധികളായെത്തുന്ന സമ്മേളനം കോഴിക്കോടിന്റെ ചരിത്രത്തില്‍ നാഴികക്കല്ലാകും.

അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സമയമാണിപ്പോള്‍. ജമ്മുകാശ്മീരിലെ ഉറിയില്‍ പാക്കിസ്ഥാന്റെ പ്രേരണയോടെ എത്തി 18 ജവാന്മാരുടെ ജീവന്‍ നഷ്ടപ്പെടുത്തിയ ഭീകരാക്രമണം സ്ഥിതിഗതികള്‍ ഏറെ വഷളാക്കിയിരിക്കുകയാണ്. പാക്കിസ്ഥാനെ തെമ്മാടി രാജ്യമെന്ന് ലോകം വിലയിരുത്തുന്ന സ്ഥിതിയിലേക്ക് സംഗതികള്‍ നീങ്ങുകയാണ്. എന്നും സമാധാനത്തിന്റെ ഭാഷ സംസാരിക്കുന്ന ഭാരതത്തോട് നിരന്തരം വെല്ലുവിളിക്കുന്ന പാക്കിസ്ഥാന് അര്‍ഹിക്കുന്ന മറുപടി നല്‍കേണ്ടതുണ്ട്. അത് സമ്മേളനത്തില്‍ ചര്‍ച്ചയാകുമെന്ന കാര്യത്തില്‍ സംശയമില്ല.

രാജ്യം ഏല്‍പിച്ച ഉത്തരവാദിത്ത്വം ഭംഗിയായി നിര്‍വഹിക്കുന്നതില്‍ ബിജെപി നേതൃത്ത്വത്തിന് അഭിമാനിക്കാം. അതോടൊപ്പം ഭരണനേട്ടങ്ങള്‍ ജനങ്ങളില്‍തന്നെ എത്തുന്നു എന്ന് ഉറപ്പുവരുത്തേണ്ട ബാദ്ധ്യതയും പാര്‍ട്ടിക്കുണ്ട്. അതിന് ചുമതലപ്പെട്ടവരാണ് സമ്മേളന പ്രതിനിധികള്‍ എന്നതും ശ്രദ്ധേയമാണ്. ഒരു മാറ്റം, അത് ജനങ്ങളാഗ്രഹിക്കുകയാണ്. അഴിമതിയും കെടുകാര്യസ്ഥതയും കണ്ടുമടുത്ത ജനതയ്‌ക്ക് രണ്ടുവര്‍ഷമായി അഴിമതിരഹിത ഭരണമെന്നത് അഭിമാനം നല്‍കുന്നുണ്ട്.

ജനസംഘം സമ്മേളനം കോഴിക്കോട് നടന്നപ്പോഴും ബിജെപി സമ്മേളനം നടക്കുമ്പോഴും കേരളഭരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാണ്. ജനാധിപത്യം അടവുനയമായി സ്വീകരിച്ച കമ്മ്യൂണിസ്റ്റുകാര്‍ ബിജെപിയെപോലുള്ള ദേശീയ ജനാധിപത്യകക്ഷികള്‍ ശക്തിപ്പെടുന്നതില്‍ അമര്‍ഷമുള്ളവരാണ്.

1967ല്‍ നമ്പൂതിരിപ്പാട് സമ്മേളനം അലങ്കോലപ്പെടുത്താന്‍ ആഗ്രഹിച്ചു. സമ്മേളന പ്രതിനിധികളുടെ അന്നം മുടക്കാന്‍ നോക്കി. പതിനായിരത്തോളം പ്രതിനിധികളെത്തുന്ന സമ്മേളനത്തിന് റേഷന്‍ അനുവദിക്കാനുള്ള അപേക്ഷ മുഖ്യമന്ത്രി തള്ളി. തുടര്‍ന്ന് പാലക്കാടുനിന്ന് അരികൊണ്ടുവരാന്‍ അനുവദിക്കണമെന്നപേക്ഷിച്ചു. അതും നിരസിച്ചു. സംസ്ഥാനത്ത് അഞ്ചുകിലോഗ്രാം അരിയില്‍ കൂടുതല്‍ കൊണ്ടുപോകാന്‍ അന്ന് അനുമതിയില്ല. കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ മുട്ടുമടക്കുവാന്‍ ജനസംഘം തയ്യാറായില്ല.

ജനസംഘത്തിന്റെ സംഘടനാ സെക്രട്ടറിയും കേരളത്തിലെ സ്ഥാപകനേതാവുമായ പി.പരമേശ്വര്‍ജി വാര്‍ത്താസമ്മേളനം നടത്തി പ്രതിനിധികള്‍ മൂന്നുകിലോവീതം അരിയോ ഗോതമ്പോ കൊണ്ടവരണമെന്നഭ്യര്‍ത്ഥിച്ചു. ദേശീയതലത്തില്‍തന്നെ അതിന് ഏറെ പ്രാധാന്യം ലഭിച്ചു. അതോടെ നമ്പൂതിരിപ്പാടിന്റെ ഉദ്യമം പൊളിഞ്ഞു. പാലക്കാടുനിന്ന് അരികൊണ്ടുവരാന്‍ ജനസംഘം നേതാക്കള്‍ക്ക് അനുമതി ലഭിച്ചു. സമ്മേളനത്തിന് ഇന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഔദാര്യമൊന്നും ആവശ്യമില്ല. ലോകം അംഗീകരിക്കുന്ന പ്രധാനമന്ത്രി ഉള്‍പ്പെടെ ദേശീയ നേതാക്കള്‍ അണിചേരുന്ന സമ്മേളനത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. ചരിത്രം ആവര്‍ത്തിക്കുന്ന സമ്മേളനം കേരളത്തിന് ദിശാബോധം സൃഷ്ടിക്കുമാറാകട്ടെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പിന് ശ്രമം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ വി.വി രാജേഷ്

World

അഫ്ഗാനിസ്ഥാനിൽ വീണ്ടും പാക്കിസ്ഥാന്റെ വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

India

മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിയുടെ ഹിന്ദുക്കളെയും ആർഎസ്‌എസിനെയും കുറിച്ചുള്ള പരാമർശങ്ങൾ തള്ളി മുസ്ലീം പുരോഹിതർ; ഐക്യത്തിനായി ആഹ്വാനം

India

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

Kerala

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് രണ്ട് അരവണ ടിൻ മാത്രം, മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വൻ വീഴ്ച

പുതിയ വാര്‍ത്തകള്‍

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടം തുടരുന്നു; പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഭാരതത്തിന് വെള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.