Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ചിത്രലേഖമാരേയും കുട്ടിമാക്കൂല്‍ സംഭവങ്ങളേയും വെളളപൂശി ദളിത് പീഡനത്തിന്റെ പേരില്‍ സിപിഎമ്മിന്റെ കപട നാടകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2016, 09:27 pm IST
inKannur

കണ്ണൂര്‍: ചിത്രലേഖമാരേയും കുട്ടിമാക്കൂല്‍ സംഭവങ്ങളേയും വെളളപൂശി ദളിത് പീഡനത്തിന്റെ പേരില്‍ സിപിഎമ്മിന്റെ കപട നാടകം. ഗുജറാത്തിലെ ഉനയില്‍ പീഡനത്തിനിരയായവരെന്ന് ചൂണ്ടിക്കാട്ടി അന്യസംസ്ഥാനക്കാരായ ഏഴോളം യുവാക്കളെ മുന്‍നിര്‍ത്തി സിപിഎമ്മിന്റെ പോഷക സംഘടനയായ പട്ടികജാതി ക്ഷേമസമിതിയുടെ പേരിലാണ് കണ്ണൂരില്‍ സ്വാഭിമാനസംഗമമെന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്. മാത്രമല്ല യുവാക്കളെ മുഴുവന്‍ കണ്ണൂര്‍ പ്രസ്‌ക്ലബിലെത്തിച്ച് പ്രധാനമന്ത്രിക്കും ഗുജറാത്തിലെ സര്‍ക്കാരിനും ബിജെപിക്കുമെതിരെ വാതോരാതെ പ്രസംഗിപ്പിച്ചുകൊണ്ട് ഇന്നലെ പത്രസമ്മേളനവും നടത്തിച്ചു. വര്‍ഷങ്ങളായി സിപിഎം സംഘം മാനസികമായും കായികമായും പീഡിപ്പിച്ചു കൊണ്ടിരിക്കുന്ന പയ്യന്നൂര്‍ എടാട്ടെ ചിത്രലേഖയെന്ന യുവതിയും തലശ്ശേരി കുട്ടിമാക്കൂലിലെ ദളിത് യുവതികളും കുടുംബവും സിപിഎമ്മിനാല്‍ വേട്ടയാടപ്പെടുന്നതിന്റെ നേര്‍ച്ചിത്രം നാട്ടുകാരുടെ മുന്നില്‍ നില്‍ക്കേയാണ് ഞങ്ങള്‍ ദളിത് രക്ഷകരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഏതോ പ്രാദേശിക പ്രശ്‌നങ്ങളുടെ പേരില്‍ ഗുജറാത്തില്‍ അക്രമത്തിന് വിധേയരായവരെന്ന് ചൂണ്ടിക്കാട്ടി സിപിഎം ആഭാസ നാടകം കളിക്കുന്നത്.

ഉനയില്‍ ഗോസംരക്ഷണ സേനയുടെ അക്രമണത്തിന് വിധേയരായവര്‍ എന്ന പേരില്‍ ഗുജറാത്തിലേയും മറ്റ് ചില സംസ്ഥാനങ്ങളിലെ ചില യുവാക്കളേയുയാണ് സംഗമത്തില്‍ പങ്കെടുപ്പിച്ചത്. ഇവര്‍ക്ക് വ്യക്തമായ പരിശീലനം നല്‍കിയും സിപിഎം വേദിയില്‍ ബിജെപിക്കെതിരെ പ്രസംഗിക്കാന്‍ വന്‍തുക വാഗ്ദാനം നല്‍കിയും സിപിഎം നേതൃത്വം ഏജന്റുമാര്‍ മുഖേന കണ്ണൂരിലെത്തിക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

സ്വാഭിമാന സംഗമത്തില്‍ ഗുജറാത്തില്‍ നിന്നുള്ള ജിഗ്നേഷ് മേവാനി എന്ന ദളിത് നേതാവ് പങ്കെടുക്കുമെന്ന തരത്തില്‍ പോസ്റ്ററുകള്‍ ഉള്‍പ്പടെ അടിച്ച് സിപിഎം പ്രചാരണം നടത്തിയിരുന്നു. സിപിഎമ്മിന്റെ നേതൃത്വത്തില്‍ നിരന്തരമായി കേരളത്തില്‍ ദളിത് വേട്ട നടക്കുന്നുണ്ടെന്നും പട്ടികജാതി ക്ഷേമസമിതി ഇത്തരത്തില്‍ ദളിതുകള്‍ക്ക് നേരെ അക്രമവും അസഹിഷ്ണുതയും വെച്ചുപുലര്‍ത്തുന്ന സിപിഎമ്മിന്റെ പോഷക സംഘടയാണെന്നുമുളള തിരിച്ചറിവിനെ തുടര്‍ന്ന് ജിഗ്നേഷ് മേവാനി പിന്മാറുകയായിരുന്നു. സിപിഎമ്മിനോടുള്ള രാഷ്‌ട്രീയ വിയോജിപ്പ് കാരണം പിന്‍മാറുന്നതെന്ന് മേവാനി സിപിഎം നേതൃത്വത്തെ അറിയിച്ചിരുന്നു. പട്ടികജാതി ക്ഷേമസമിതി സ്വതന്ത്ര സംഘടനയാണെന്നും ഇവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നുമായിരുന്നു സിപിഎം നേതൃത്വം മേവാനിയെ അറിയിച്ചിരുന്നത്. എന്നാല്‍ പികെഎസ് സിപിഎമ്മിന്റെ പോഷക സംഘടനയാണെന്നും സിപിഎമ്മിന്റെ നിലപാടുകളോട് ശക്തമായ എതിര്‍പ്പുള്ളതിനാല്‍ പിന്‍മാറുന്നുവെന്നും മേവാനി വ്യക്തമാക്കുകയായിരുന്നു. ദളിത് പ്രേമത്തിന്റെ പേരില്‍ സിപിഎം നടത്തുന്ന പരിപാടിയില്‍ നിന്ന് ദളിത് സംഘടനാ നേതാവ് പിന്‍മാറിയത് സിപിഎം നേതൃത്വത്തിന് കനത്ത തിരിച്ചടിയായി മാറുകയും പൊതുസമൂഹത്തില്‍ പരിഹാസ്യമാവുകയും ചെയ്തിരുന്നു. ഇതിന്റെ ജാള്യത മറയ്‌ക്കാനാണ് ഉനയില്‍ ഗോസരംക്ഷകരുടെ മര്‍ദ്ദനത്തിനിരയായവരെന്ന പേരില്‍ അന്യസംസ്ഥാനക്കാരായ യുവാക്കളെ അണിനിരത്തി ദളിത് സ്‌നേഹം പ്രകടിപ്പിച്ച് കപട നാടകം കെട്ടിയാടിയത്.

തലശ്ശേരി കുട്ടിമാക്കൂലില്‍ ദളിത് യുവതികള്‍ക്കെതിരെയും പയ്യന്നൂര്‍ എടാട്ട് ദളിത് ഓട്ടോ ഡ്രൈവറായ ചിത്രലേഖക്കെതിരെയും സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ നടന്ന അക്രമങ്ങള്‍ ദേശീയശ്രദ്ധ നേടിയിരുന്നു. കണ്ണൂര്‍ ജില്ലയില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നിരന്തരമായി നടന്നു വരുന്ന ദളിത് വേട്ടയില്‍ നിന്ന് ജനശ്രദ്ധ തിരിച്ച് വിടാനാണ് സിപിഎം പോഷഖ സംഘടനയായ പട്ടികജാതി ക്ഷേമസമിതിയുടെ ബാനറില്‍ ഇത്തരമൊരു പരിപാടി ആസൂത്രണം ചെയ്തത്. പരിപാടിയുടെ പൊളളത്തരം വെളിച്ചത്തായതോടെ സിപിഎമ്മിന്റെ ദളിത് പ്രേമത്തിന്റെ കാപട്യം ഒരിക്കല്‍ക്കൂടി തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

പുതിയ വാര്‍ത്തകള്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.