പാറശ്ശാല: പാറശ്ശാല ജംഗ്ഷന് സമീപം ദേശീയപാതയുടെ വശങ്ങളിലെ സ്ലാബുകള്‍ തകര്‍ന്ന് മാസങ്ങളായി അപകടാവസ്ഥയിലായിട്ടും നടപടികളില്ല. രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പാറശ്ശാല സ്‌കൂളിന് സമീപത്തെ ഓടകളുടെ സ്ലാബുകളാണ് തകര്‍ന്നത്. ഇതില്‍ ഒട്ടേറെപേര്‍ വീണ് അപകടത്തില്‍പ്പെട്ടിട്ടുണ്ട്. പൊളിഞ്ഞ ഓടകളില്‍ ദ്രവിച്ച കമ്പികള്‍ ഇളകി നില്‍ക്കുന്നതും അപകടത്തിന് കാരണമാകുന്നു.
പാറശ്ശാല പോസ്റ്റാഫീസ് ജംഗ്ഷനിലും ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂളിനു സമീപത്താണ് സ്ലാബുകള്‍ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത്. ദേശീയപാതയുടെ വശങ്ങളിലായതിനാല്‍ സ്ലാബുകള്‍ മാറ്റുന്നതിനുള്ള ചുമതല ദേശീയപാത അതോറിറ്റിക്കാണ്. പൊട്ടിപൊളിഞ്ഞ സ്ലാബുകള്‍ മാറ്റണമെന്ന പരാതി വ്യാപകമായിട്ടും അധികൃതര്‍ നടപടി എടുക്കുന്നില്ല.
















