മുണ്ടക്കയം: ദേശീയപാതയില്‍ വാഹനാപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്. കൊട്ടാരക്കര -ദിണ്ഡുക്കല് ദേശീയപാതയില്‍ മുപ്പത്തിനാലാം മൈലിലുണ്ടായ വാഹനപാകടത്തില്‍ പീരുമേട്, കല്ലാര്‍, പുത്തന്‍ പറമ്പില്‍ തമ്പി (55), ഭാര്യ രമണി (50), മകന് വിഷ്ണു (27), കല്ലാര്‍ ആറ്റിങ്കല്‍ ഓമന (60), കല്ലാര്‍ ചമടക്കല്, പ്രിയ (33)എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ബുധനാഴ്ച രാവിലെ 7മണിയോടെ സെന്റ് ആന്റണീസ് സ്കൂള്‍ ജംങ്ഷനിലാണ് അപകടം. പീരുമേട്ടില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു രോഗിയുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണവിട്ടു റോഡില്‍ മൂന്നു വട്ടം മറിഞ്ഞ ശേഷം മതിലിലിടിച്ചു നില്‍ക്കുകയായിരുന്നു.
ഏരുമേലി മുപ്പത്തിനാലാം മൈല്‍ പാതയില്‍ നിന്നും അമിതവേഗതയില്‍ എത്തിയ ആള്‍ട്ടോ കാറിലിടിക്കാതിരിക്കാനായി ഓട്ടോറിക്ഷ വെട്ടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.
ഓടികൂടിയ നാട്ടുകാരും മറ്റു വാഹന യാത്രക്കാരും ചേര്‍ന്നു പരിക്കേറ്റവരെ മുപ്പത്തിയഞ്ചാം മൈലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: