എടത്വ: റേഷന്‍ കടകളില്‍ സ്റ്റോക്ക് ബോര്‍ഡും വിലനിലവാരവും പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് പരാതി. മരിയാപുരം കാരുണ്യാ പുരുഷ സ്വയം സഹായ സംഘമാണ് ആലപ്പുഴ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് പരാതി നല്‍കിയത്.
റേഷന്‍കടകള്‍ വഴി എപിഎല്‍, ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് എന്തെല്ലാം സാധനങ്ങള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് ഗുണഭോക്താക്കള്‍ അറിയുന്നില്ല. റേഷന്‍ കടകളില്‍ നിന്ന് വിതരണം ചെയ്യുന്ന സാധനങ്ങളുടെ തൂക്കവും വിലയും പരസ്യപെടുത്താന്‍ റേഷന്‍ കട ഉടമകള്‍ തയ്യാറാവുന്നില്ല.
ഗുണഭോക്താക്കളുടെ അറിയാനുള്ള അവകാശമാണ് റേഷന്‍ ഉടമകള്‍ നിഷേധിക്കുന്നത്. ഇതിനെതിരെ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് പരാതിയില്‍ സംഘം ആവശ്യപ്പെട്ടു.
















