തുറവൂര്‍: മണ്ണുമാഫിയക്കെതിരെ പ്രതികരിച്ചതിന് രണ്ടംഗ ക്വട്ടേഷന്‍സംഘം വീടുകയറി കുടുംബാംഗങ്ങളെ ആക്രമിച്ചതായി പരാതി. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ കളത്തില്‍ ഭാഗം പുളിക്കല്‍ വീട്ടില്‍ ശ്രീകുമാര്‍ (45), ഭാര്യ ജ്യോതി (39), മകന്‍ ജിതിന്‍ കുമാര്‍ (21) എന്നിവരെയാണ് ഗുരുതര പരിക്കുകളോടെ തുറവൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാത്രി 8.3ീനാണ് സംഭവം.
പള്ളിപ്പുറം സ്വദേശികളായ ഗിരിഷ് (30), മഹേഷ് (27) എന്നിവരാണ് വീട് കയറി ആക്രമിച്ചതെന്ന് തുറവൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീകുമാര്‍ പറഞ്ഞു. വടിവാള്‍, ഇരുമ്പ്‌വടി എന്നിവ ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വീടിന്റെ ചില്ലുകള്‍, കസേരകള്‍, കുക്കര്‍ എന്നിവ തല്ലിതകര്‍ത്തു. ഇത് തടയാന്‍ ശ്രമിച്ച ശ്രീകുമാറിന്റെ ഭാര്യ ജ്യോതിയേയും മകന്‍ ജിതിന്‍ കുമാറിനെയും ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടുള്ള ഗീരിഷും മഹേഷും കൂടി മര്‍ദ്ദിക്കുകയായിരുന്നുവെന്നു ജ്യോതിയും മകന്‍ ജിതിന്‍ കുമാറും പറഞ്ഞു. ചേര്‍ത്തല പോലിസില്‍ പരാതി നല്‍കി.
















