അമ്പലപ്പുഴ: മത്സ്യബന്ധനത്തിനിടെ വള്ളം തകര്‍ന്നു. അമ്പലപ്പുഴ കോമന പുതുവല്‍ കാര്‍ത്തികേയന്റെ വിശാഖം എന്ന ഡിസ്‌കോ വള്ളമാണ് തിങ്കളാഴ്ച രാവിലെ എഴുമണിയോടെ വണ്ടാനം ഭാഗത്ത് തകര്‍ന്നത്. വള്ളത്തിലാകെ 16 തൊഴിലാളികള്‍ ഉണ്ടായിരുന്നു. ഇവരെ മറ്റ് വള്ളങ്ങളിലെ തൊഴിലാളികള്‍ രക്ഷപ്പെടുത്തുകയായിരുന്നു. രണ്ട് എഞ്ചിന്‍, എക്കോസിണ്ടര്‍, ക്യാമറ, വല, എണ്ണ എന്നിവ നഷ്ടപ്പെട്ടു. ഏകദേശം മൂന്നുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ പറഞ്ഞു.
















