പയ്യാവൂര്‍: പൈസക്കരി മേഖല ചെറുപുഷ്പം മിഷന്‍ലീഗ് കലോത്സവത്തില്‍ 302 പോയിന്റുകളോടെ പൈസക്കരി ശാഖ ചാമ്പ്യന്‍മാരായി. 185 പോയിന്റുകള്‍ നേടിയ ചന്ദനക്കാംപാറ ശാഖ രണ്ടാംസ്ഥാനവും 137 പോയിന്റുകളുമായി വെമ്പുവ ശാഖ മൂന്നാം സ്ഥാനവും നേടി. മത്സരം പൈസക്കരിയില്‍ ചെറുപുഷ്പ മിഷന്‍ ലീഗ് പൈസക്കരി മേഖലാ ഡയറക്ടര്‍ ഫാ.ജോബി നിരപ്പേല്‍ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് മേഖലാ വൈസ് ഡയറക്ടര്‍ സിസ്റ്റര്‍ ദിവ്യ, മേഖലാ പ്രസിഡണ്ട് വര്‍ഗീസ് കുളത്തിങ്കല്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
തലശ്ശേരി അതിരൂപതയിലെ 16 മേഖലകളില്‍ നിന്ന് വിജയികളായവരെ പങ്കെടുപ്പിച്ച് അതിരൂപതാതല മത്സരങ്ങള്‍ ഒക്‌ടോബര്‍ 8ന് പൈസക്കരിയില്‍ നടക്കുമെന്ന് മേഖലാ ഡയറക്ടര്‍ ഫാ.ജോസഫ് നിരപ്പേല്‍ അറിയിച്ചു.
















