ഇരിട്ടി: ഇരിട്ടി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധ ശല്യം സ്‌കൂളിന്റെ ഓഫീസിനു പുറത്തു സ്ഥാപിച്ച ഏഴോളം വാട്ടര്‍ ടാപ്പുകളാണ് സ്‌കൂളിന്റെ മതില്‍ ചാടിക്കടന്ന സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തത്. ആയിരത്തിലേറെ വിദ്യാര്‍ഥികളും നൂറോളം അദ്ധ്യാപകരും കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന ടാപ്പുകളാണ് ഇവ. ഓണം അവധികഴിഞ്ഞ് തിങ്കളാഴ്ച സ്‌കൂള്‍ തുറക്കാനിരിക്കെയാണ് സ്‌കൂളിനു നേരെ ഈ അക്രമം ഉണ്ടായിരിക്കുന്നത്.
















