ഇരിട്ടി: ഇരിട്ടി നരിക്കുണ്ടം പയ്യന്‍ വീട് കുടുംബസംഗമം നടത്തി. മുടച്ചാത്തി കൃഷ്ണന്‍ നായരുടെ വീട്ടില്‍ നടന്ന സംഗമത്തില്‍ പയ്യന്‍ കുടുംബത്തിലെ മക്കള്‍, മരുമക്കള്‍, പേരമക്കള്‍ ബന്ധു മിത്രാദികള്‍ എന്നിവരും പങ്കെടുത്തു. ചടങ്ങില്‍ പയ്യന്‍ കൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. പയ്യന്‍ ശങ്കരന്‍, കെ. നാരായണന്‍, ഗോവിന്ദന്‍, പ്രേമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















