മുംബൈ: പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് ആര്‍. പട്ടേലിന്റെ ആദ്യ കൈയൊപ്പ് പതിയുന്നത് 20 രൂപ നോട്ടില്‍. പുതിയ നോട്ടുകള്‍ വൈകാതെ പുറത്തിറങ്ങും.
2005 ല്‍ ഇറക്കിയ മഹാത്മാഗാന്ധി ശ്രേണിയിലെ നോട്ടിന്റെ മാതൃകയ്‌ക്കൊപ്പം ആര്‍ എന്ന് ഇംഗ്ലീഷില്‍ നോട്ടിലെ അക്കങ്ങളുടെ പാനലിനൊപ്പമുണ്ടാകുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.നോട്ടിന്റെ പിന്നിലായിരിക്കും പുറത്തിറക്കുന്ന വര്‍ഷം.
2005 ശ്രേണിയിലെ നോട്ടുകള്‍ക്കു സമാനമായിരിക്കും പുതിയ നോട്ടുകളുടെ രൂപകല്പനയും സുരക്ഷാ ക്രമീകരണവും. അതേസമയം നോട്ടുകളില്‍ പാനലായി ക്രമീകരിച്ചിരിക്കുന്ന അക്കങ്ങളുടെ വലുപ്പം ഇടത്തുനിന്നു വലത്തേക്ക് ചെറുതാകും.
















