അഴീക്കല്‍: അഴീക്കല്‍ പോര്‍ട്ടിലേക്കുള്ള ഈ പ്രധാന പാതയില്‍ക്കൂടി ദിവസവും ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്നു. പടന്നപ്പാലം മുതല്‍ അഴീക്കല്‍ വരെ റോഡിന് നടുവില്‍ പോസ്റ്റുകള്‍ കാണാം നമുക്ക്. വന്‍കുളത്ത് വയലില്‍ക്കൂടി പോകുന്നവര്‍ മൂക്കത്ത് വിരല്‍വെച്ചു പോകും, കാരണം ആയിരക്കണക്കിന് കുട്ടികള്‍ പഠിക്കുന്ന അഴീക്കോട് ഹൈസ്‌കൂളിന്റെ മുന്നിലെ സീബ്രാ ക്രോസിന് നടുവിലാണ് പോസ്റ്റ്. അപകടം പതിയിരിക്കുന്ന ഈ വഴിയില്‍ കൂടി പോകുന്നവര്‍ ശ്രദ്ധിച്ചു വാഹനം ഓടിക്കുക. അപകടം സംഭവിച്ചതിന് ശേഷം പറഞ്ഞിട്ട് കാര്യമില്ലല്ലോ.
അപകടം സംഭവിക്കും മുന്‍പ് അധികൃതര്‍ നിസ്സംഗതാ മനോഭാവം വെടിയുമെന്ന് അഴീക്കോട് പഞ്ചായത്ത് ഭാരതീയ ജനതാപാര്‍ട്ടി യോഗം പ്രത്ത്യാശ പ്രകടിപ്പിച്ചു.
അഴീക്കോട് പഞ്ചായത്തും അഴീക്കല്‍ പോര്‍ട്ടിലും വികസനം സാധ്യമാകണമെങ്കില്‍ അഴീക്കോട് പഞ്ചായത്ത് എത്രയും വേഗം കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടതെന്നും ഭാരതീയ ജനതാപാര്‍ട്ടി അഴീക്കോട് പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗം സി.വി.സുധീര്‍ബാബു, മണ്ഡലം കമ്മിറ്റി അംഗം കെ.അനില്‍രാജ്, എന്‍.നിഷാന്ത്, ടി.പി.ശ്യാം, പി.ശിവദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.















