കണ്ണൂര്‍: കണ്ണൂര്‍ ചെസ്സ് അക്കാദമിയും ചെസ്സ് അസോസിയേഷന്‍ കണ്ണൂരും സംയുക്തമായി സംഘടിപ്പിച്ച അഖിലേന്ത്യാ ഫിഡെ റേറ്റഡ് ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റില്‍ അലക്‌സ് തോമസ്(വയനാട്) ചാമ്പ്യനായി. അക്ഷയ് മധുസൂദനന്‍(ചെറുകുന്ന്), ഒ.ടി.അനില്‍ കുമാര്‍(കോഴിക്കോട്) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ബിലോ 1600 വിഭാഗത്തില്‍ സ്വേറ അന്നയും(ഗോവ), ബിലോ 1300 വിഭാഗത്തില്‍ പി.ദേവിക(കരിവെള്ളൂര്‍) ചാമ്പ്യന്‍മാരായി. ഡോ.രാജന്‍ തോമസ് വിജയികള്‍ക്ക് ട്രോഫികളും ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു. വി.വി.ബാലറാം അധ്യക്ഷത വഹിച്ചു. സച്ചിന്‍ സൂര്യകാന്ത്, വി.എന്‍.വിശ്വനാഥന്‍, ഡോ.കെ.വി.ദേവദാസ്, പി.കെ.രതീഷ്, പി.കരുണന്‍, എം.സുമോദ്, എം.സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.















