കണ്ണൂര്‍: റിസോര്‍ട്ട് ഉടമയെ അഞ്ചംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയതായി പരാതി. കുറ്റിയാട്ടൂരിലെ പി.അന്‍ജാതിനെയാണ് പയ്യാമ്പലത്തെ ഇയാളുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ നിന്നും കഴിഞ്ഞദിവസം തട്ടിക്കൊണ്ടുപോയത്. പണവും വാച്ചും കവര്‍ന്നതായും പരാതിയുണ്ട്. വെള്ളിയാഴ്ച രാത്രി 7 മണിയോടെ റിസോര്‍ട്ടിലെത്തിയ അഞ്ചംഗസംഘം ഭീഷണിപ്പെടുത്തി കാറില്‍ക്കയറ്റി കൊണ്ടുപോവുകയായിരുന്നു. 80,000 രൂപ വില വരുന്ന വാച്ചും 18,000 രൂപ മൂല്യം വരുന്ന ആയിരം ദിര്‍ഹവും കവര്‍ച്ച ചെയ്തതായി ഇയാള്‍ ടൗണ്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.















