Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

കെട്ടിട സമുച്ചയം വരുന്നത് രണ്ടേക്കര്‍ സ്ഥലത്ത് വടകരയില്‍ റവന്യൂ ടവര്‍ വരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2016, 03:02 pm IST
inKozhikode

വടകര: അസൗകര്യങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടുന്ന വടകര മിനി സിവില്‍ സ്റ്റേഷനില്‍ തിരക്കൊഴിവാക്കാന്‍ റവന്യൂ ടവര്‍ പദ്ധതി നടപ്പിലാക്കുന്നു. സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ സ്ഥാപിക്കുന്ന റവന്യൂ ടവറിന്റെ രൂപരേഖ തയ്യാറാക്കുന്നതിനായി കഴിഞ്ഞ ദിവസം കോഴിക്കോട് പിഡബ്ല്യുഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയറും സംഘവും സ്ഥലപരിശോധന നടത്തി. നിലവില്‍ താലൂക്ക് ഓഫീസ് അടക്കമുള്ള കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കുന്ന രണ്ടേക്കര്‍ സ്ഥലത്താണ് പുതിയ കെട്ടിട സമുച്ചയം ഉയരുന്നത്.

സംസ്ഥാന സര്‍ക്കാര്‍ 8 കോടി രൂപ റവന്യൂ ടവറിന്റെ നിര്‍മ്മാണത്തിനായി ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. രൂപരേഖ ഉടനെ തന്നെ തയ്യാറാക്കി സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തിയാക്കുമെന്ന് വടകര എംഎല്‍എ സി. കെ. നാണു പറഞ്ഞു. ആധുനിക രീതിയിലുള്ള കെട്ടിട സമുച്ചയമാണ് വടകരയില്‍ വരുന്നത്.

നിലവില്‍ സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ഓഫീസ്, സബ്ട്രഷറി, സബ് രജിസ്ട്രാര്‍ ഓഫീസ് എന്നിവയൊക്കെ ഏറെ പരിതാപകരമായ അവസ്ഥയിലാണ്.

വിവിധ വകുപ്പുകളുടെ ഏകോപനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് സ്ഥാപിക്കുന്ന നാല് റവന്യൂ ടവറുകളിലൊന്നാണ് വടകരയില്‍ ഉയരുന്നത്. അഞ്ചുവിളക്ക് ജംഗ്ഷനോട് ചേര്‍ന്ന് കോടതി, കെട്ടിടങ്ങളുടെ ഇടയിലൂടെയാണ് സിവില്‍ സ്റ്റേഷനിലും അനുബന്ധ ഓഫീസുകളിലും എത്തേണ്ടത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും, കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കാനും നന്നേ ബുദ്ധിമുട്ടുകയാണ്.

നിലവില്‍ വിദ്യാഭ്യാസ ഓഫീസ് കെട്ടിടം, സബ് ട്രഷറി, പോലീസ് കണ്‍ട്രോള്‍ റൂം, സബ്ജയില്‍, രജിസ്ട്രാര്‍ ഓഫീസ്, ആശ്വാസകേന്ദ്രം, കാന്റീന്‍, തുടങ്ങിയ സ്ഥാപനങ്ങളെല്ലാം അസൗകര്യങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടുകയാണ്. ആയിരക്കണക്കിനാളുകളാണ് വിവിധ ആവശ്യങ്ങള്‍ക്കായി നിത്യേന ഇതിനകത്ത് വന്നുപോകുന്നത്.

നിലവിലുള്ള ഡിഇഒ ഓഫീസ് പരിസരത്തെ പഴയ കെട്ടിടം പൊളിച്ച് മൂന്നു കോടിയോളം രൂപ ചെലവിട്ട് പുതിയ കെട്ടിടം പണിയുകയെന്ന ആശയം ഭരത് ഭൂഷണ്‍ ചീഫ് സെക്രട്ടറിയായിരുന്നപ്പോള്‍ തുടങ്ങിയതാണ്. പാര്‍ക്കിംഗ് സൗകര്യമുള്‍ പ്പെടെയുള്ള വന്‍ പദ്ധതിയായിരുന്നു അത്. സമീപത്തെ ജയിലും, പോലീസ് കണ്‍ട്രോ ള്‍ റൂമും ഇവിടെ നിന്ന് മാറ്റുന്നതോടെ വലിയ ഓഫീസ് സമുച്ചയം പണിയുന്ന രീതിയിലായിരുന്നു ആസൂത്രണം. അന്നതിന് സര്‍ക്കാര്‍ അനുമതി ലഭിച്ചില്ല. 25 വര്‍ഷം പഴക്കമുള്ള നിലവിലെ കെട്ടിടത്തിന്റെ പല ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ് തുടങ്ങിയിട്ടുണ്ട്. ജീവനക്കാര്‍ക്കിടയിലേക്ക് കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീഴുന്നത് പതിവ് കാഴ്ചയാണ്. പട്ടയം ഉള്‍പ്പെടെ നിരവധി റവന്യൂ രേഖകള്‍ സൂക്ഷിച്ചിട്ടുള്ള കെട്ടിടം ചോര്‍ന്നൊലിച്ചതിനെ തുടര്‍ന്ന് വിലപ്പെട്ട രേഖകള്‍ പലതും നശിച്ചുപോയിരിക്കുന്നു. റവന്യൂ അധികൃതര്‍ പിടികൂടി വടകര മിനി സിവില്‍ സേറ്റേഷന്‍ വളപ്പില്‍ കൂട്ടിയിട്ട മണല്‍, പിടിച്ചെടുത്ത ലോറികള്‍ എന്നിവ കാടുപിടിച്ച് കിടക്കുന്നു. ഇവിടെയുള്ള എക്‌സൈ സ് ഓഫീസിന്റെ വരാന്ത തൊണ്ടി മുതല്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

ആര്‍ടിഒ ഓഫീസും പരിമിതികളാല്‍ നട്ടംതിരിയുകയാണ്. റവന്യൂ ടവര്‍ യാഥാര്‍ത്ഥ്യമാവുന്നതോടെ വടകരയുടെ മുഖഛായ തന്നെ മാറുമെന്നാണ് പ്രതീക്ഷ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

India

അധികാരം തിരിച്ചുപിടിക്കാൻ വിപ്ലവം വേണം ; അതിൽ രക്തച്ചൊരിച്ചിൽ ഉണ്ടായേക്കാം : കലാപം നടത്താൻ പരസ്യമായി ആഹ്വാനം ചെയ്ത് പ്രശാന്ത് ഭൂഷൺ

ജസ്റ്റിസ് റുമ പാല്‍
India

ഭാരതം വിവിധ സംസ്കാരങ്ങളുടെ മെല്‍റ്റിംഗ് പോട്ടല്ല, പകരം സാലഡ് ബൗള്‍ ആണെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം ശ്രദ്ധേയം

India

പടക്കം നിരോധിക്കില്ല, മതവികാരങ്ങള്‍ വ്രണപ്പെടുത്തില്ലെന്നും സുപ്രീം കോടതിയുടെ ഉറപ്പ്

Kerala

എല്‍ദോസ് പോളിനും ട്രീസ ജോളിക്കും ജി വി രാജ പുരസ്‌കാരം

പുതിയ വാര്‍ത്തകള്‍

വേദാന്തവും ഉപനിഷത്തും പഠിപ്പിക്കുന്നത് മതപ്രവര്‍ത്തനമല്ല, വിദ്യാഭ്യാസ, സാംസ്കാരിക പ്രവര്‍ത്തനമെന്ന് മദ്രാസ് ഹൈക്കോടതി

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

ഓം പ്രകാശ് മാഥുര്‍ കേരളം ഗവര്‍ണര്‍, രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ തമിഴ്‌നാട്ടിലേക്ക്

വീടിന്‌റെ വിളക്കായിരുന്നു അവള്‍, സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം: മരിച്ച ദേവികയുടെ കുടുംബം

കങ്കണ റണൗത്തിനെതിരായ വ്യാജ വാര്‍ത്തകളും അശ്ലീല ഓണ്‍ലൈന്‍ ഉള്ളടക്കവും നീക്കാന്‍ ഉത്തരവിട്ട് ദല്‍ഹി ഹൈക്കോടതി

ഏഴാം പ്രസവത്തില്‍ ഉമ്മയുടെ മരണം: ഖബറില്‍ നിന്നു പുറത്തെടുത്ത ആ കുഞ്ഞില്‍ നിന്ന് ചുരളഴിയുമോ ദുരൂഹത?

ഇതര സംസ്ഥാന തൊഴിലാളി മുഹമ്മദ് മിയാനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയില്‍

സംസ്ഥാനത്ത് 15, 16 തിയതികളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാവകുപ്പ്

പിണറായി വിജയന്‍ കുറ്റകരമായ ഗൂഢാലോചന നടത്തി, പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്‌ഐആറില്‍

ക്രിമിനലുകളായ പോലീസുകാരെ നിലയ്‌ക്ക് നിര്‍ത്തണമെന്ന് വി ജോയി, പഴയ പോലീസ് തന്നെയെന്ന് ചെന്നിത്തല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.