കണ്ണൂര്‍: ജില്ലയില്‍ സിപിഎം നടത്തി വരുന്ന അക്രമങ്ങളുടെ ദാരുണചിത്രം നേരിട്ട് കാണാന്‍ ബിജെപി അഖിലേന്ത്യാ പ്രസിഡണ്ട് അമിത്ഷായുടെ നിര്‍ദ്ദേശ പ്രകാരം ബിജെപി എംപിമാരുടെ സംഘം നാളെ കണ്ണൂരില്‍ സന്ദര്‍ശനം നടത്തും.
ജില്ലയില്‍ സിപിഎം അക്രമത്തില്‍ കൊല്ലപ്പെട്ട സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകളും സിപിഎം അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകളും അക്രമത്തില്‍ നശിപ്പിക്കപ്പെട്ട വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിക്കും.
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഉപേന്ദ്രയാദവ് എംപി, മീനാക്ഷിലേഖി, അനന്ത്‌ഹെഗ്‌ഡെ, ദേശീയ സെക്രട്ടറി എച്ച്.രാജ, നളിന്‍കുമാര്‍ കട്ടീല്‍, റിച്ചാര്‍ഡ്‌ഹേ എന്നിവരുള്‍പ്പെട്ട സംഘമാണ് വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തുക.
















