പൂച്ചാക്കല്‍: പാണാവള്ളി നാല്പത്തെണ്ണീശ്വരത്ത് വീടുകയറി ആക്രമണത്തില്‍ അമ്മയ്‌ക്കും മകള്‍ക്കും പരിക്ക്. തൈക്കാട്ടുശേരി ബ്ലോക്ക് ഓഫീസിന് പടിഞ്ഞാറ് വശം കണ്ണികാട്ട് വീട്ടില്‍ രവീന്ദ്രന്റെ ഭാര്യ മഹിള, അമ്മ കാര്‍ത്ത്യായനി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മഹിളയുടെ തലയില്‍ പട്ടിക ഉപയോഗിച്ച് അടിക്കുകയായിരുന്നു. ഇരുവരെയും എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹിളയുടെ തലയില്‍ ഏഴ് തുന്നലുകളുണ്ട്. സമീപവാസികളായ ദമ്പതികളാണ് സംഭവത്തിന് പിന്നിലെന്നും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതായും പോലീസ് പറഞ്ഞു.
















