ആലപ്പുഴ: കഞ്ചാവ് വില്പനയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിനു വെട്ടേറ്റ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കാഞ്ഞിരംചിറ പുതുവല്‍ നികര്‍ത്തില്‍ ആന്റപ്പന്‍ (55), മകന്‍ അരുണ്‍(27), തോണ്ടന്‍കുളങ്ങര കിളിയാംപറമ്പ് ജിജോ(22) എന്നിവരെയാണ് ആലപ്പുഴ നോര്‍ത്ത് പോലീസ് പിടികൂടിയത്. അരയശേരി ജോമോനാണ് കഴിഞ്ഞദിവസം രാത്രി 9.30 ഓടെ വെട്ടേറ്റത്. തലയ്‌ക്കു വെട്ടേറ്റ ഇയാള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ആന്റപ്പന്റെ വീട്ടിലെ കഞ്ചാവ് വില്പന ചോദ്യം ചെയ്‌തെത്തിയതിനെ തുടര്‍ന്നു തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ആന്റപ്പനും മകനും സുഹൃത്തും ചേര്‍ന്ന് ജോമോനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
















