തലശ്ശേരി: ഗോവിന്ദച്ചാമിമാര്‍ക്ക് വേണ്ടി വ്യാഖ്യാനങ്ങള്‍ ചമയ്‌ക്കുന്ന രീതിയിലേക്ക് കോടതികള്‍ മാറരുതെന്ന് കേരള നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പ്രസ്താവിച്ചു. ചൊക്ലി പഞ്ചായത്തില്‍ നടപ്പിലാക്കുന്ന നിയമജ്യോതി പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യാന്ത്രികമായി കാര്യങ്ങളെ സമീപിക്കരുത്. പറയുന്ന കാര്യങ്ങള്‍ വസ്തുനിഷ്ഠമാകണം. എങ്കില്‍ മാത്രമേ ജനങ്ങളുമായു ബന്ധം യാഥാര്‍ത്ഥ്യമാകൂ. നിയമ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജനകീയമാകണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ചെയര്‍മാന്‍ കൂടിയായ എംഎസിടി ജഡ്ജ് കെ.ബൈജുനാഥ് വിശിഷ്ടാതിഥിയായിരുന്നു. ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി എം.പി.ജയരാജന്‍ പദ്ധതി വിശദീകരണം നടത്തി. അഡ്വ. എ.എന്‍. ഷംസീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
















