മാഹി: പൂഴിത്തല ഫിഷര്‍മെന്‍ കമ്മ്യൂണിറ്റി ഹാളിനോട് ചേര്‍ന്ന് ഇടുങ്ങിയ മുറിയില്‍ പ്രവര്‍ത്തിക്കുകന്ന അംഗന്‍വാടി സൗകര്യപ്രധമായ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റണമെന്ന് ബിജെപി മാഹി മേഖലാ പ്രസിഡണ്ട് സത്യന്‍കുനിയില്‍ മാഹി റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
മഴയത്ത് ചോര്‍ന്നൊലിക്കുന്നതും പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യമോ ഇല്ലാതതുമായ ഏണിമുറിക്കുള്ളിലാണ് ഈ അംഗന്‍വാടി പ്രവര്‍ത്തിക്കുന്നത്. ഈ മുറിയില്‍ തന്നെയാണ് കെട്ടിടത്തിന്റെ മുഴുവന്‍ ഇലക്ട്രിക്ക് മീറ്ററുകളും ഫ്യൂസുകളും സ്ഥാപിച്ചിട്ടിള്ളത്. ഇത് പിഞ്ചുകുട്ടികള്‍ക്ക് കയ്യെത്തുന്നിടത്താണ് ഉള്ളത്. കുട്ടികളുടെ സുരക്ഷ ഉറപ്പുരുത്തണമന്നും എത്രയുംപെട്ടെന്ന് സൗകര്യപ്രധമായ കെട്ടിടത്തിലേക്ക് അംഗനവാടി മാറ്റി പ്രവര്‍ത്തിപ്പിക്കണമെന്നും അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നല്‍കിയ പരാതിയില്‍ ബിജെപി ആവശ്യപ്പെട്ടു. പി.ടി.ദേവരാജന്‍, പി.അജിത് കുമാര്‍, വി.കാര്‍ത്തികേയന്‍ തുടങ്ങിയവരും പങ്കെടുത്തു.
















