കണ്ണൂര്‍: ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ലോക സാക്ഷരതാ ദിനാചരണം ഇന്ന് (സപ്തം.8) രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി സാക്ഷരത എന്ന വിഷയത്തില്‍ ജ്ഞാന്‍ വിജ്ഞാന് ദേശീയ സമിതി അംഗം ടി.ഗംഗാധരന് ക്ലാസെടുക്കും. ജില്ലയിലെ പ്രമുഖ സാക്ഷരതാ പ്രവര്ത്തകന് പയ്യന്നൂര്‍ കുഞ്ഞിരാമന് മാസ്റ്ററെ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: