പയ്യാവൂര്‍: ശ്രീ പയ്യാവൂര്‍ ശിവക്ഷേത്രത്തില്‍ എണ്‍പത്തിയഞ്ച് ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കിയതായി ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കെ.പി.ഗംഗാധരന്‍ അറിയിച്ചു. ക്ഷേത്രം തിടപ്പള്ളി, ഊട്ടുപുര, നടപ്പന്തല്‍ എന്നിവക്ക് 50ലക്ഷം രൂപയും 25 ലക്ഷം രൂപ ചെലവില്‍ ഷോപ്പിംഗ് കോംപ്ലക്‌സും അടുത്ത രണ്ടുവര്‍ഷത്തിനകം പൂര്‍ത്തിയാക്കും. 2017 ഊട്ടു മഹോത്സവത്തിന് മുമ്പായി ആവശ്യമായ ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കും. ഭക്തജനങ്ങളുടെ സഹായ സഹകരണത്തോടെയാണ് ഈ പദ്ധതികള്‍ പൂര്‍ത്തിയാക്കുകയെന്നും ട്രസ്റ്റി ബോര്‍ഡ് അറിയിച്ചു. ക്ഷേത്രം എക്‌സി.ഓഫീസര്‍ സി.വി.ഗിരീഷ്‌കുമാര്‍ ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ കെ.സുരേഷ് കുമാര്‍, പൊക്കിളി കുഞ്ഞിരാമന്‍, എം.പി.സോമണ്ണ, ബി.എസ്. നന്ദ മുത്തപ്പ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
















