കണ്ണൂര്‍: കെപിഎസിയുടെ ആറാമത് നാടകം സീതായനം കണ്ണൂര്‍ സാധുകല്യാണമണ്ഡപത്തില്‍ നാളെ വൈകുന്നേരം 5 മണിക്ക് ക്ഷണിക്കപ്പെട്ട സദസിന് മുമ്പാകെ പ്രശസ്ത കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. കെപിഎസി പ്രസിഡണ്ട് കെ.ഇ.ഇസ്മയില്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കണ്ണൂര്‍ രുപതാ ബിഷപ് ഡോ.അലക്‌സ് വടക്കുംതല, കരിവെള്ളൂര്‍ മരുളി, സി.എന്‍.ചന്ദ്രന്‍, അഡ്വ.പി.സന്തോഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.
















