പിലാത്തറ: കുളപ്പുറത്തെ ബിജെപി-സംഘപരിവാര്‍ പ്രവര്‍ത്തകന്‍ പരേതനായ കപ്പച്ചേരി മധുവിന്റെ കുടുംബസഹായ ഫണ്ട് കൈമാറി. പിലാത്തറയില്‍ നടന്ന ചടങ്ങില്‍ ബിജെപി മേഖലാ സെക്രട്ടറി കോ.വൈ.സുരേഷ് മധുവിന്റെ ഭാര്യ നിഷക്ക് തുക കൈമാറി. ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് വിജയന്‍ മങ്ങാട്, ശങ്കരന്‍ കൈതപ്രം, കെ.സജീവന്‍, ചെറുതാഴം രാമചന്ദ്രന്‍, ടി.പി.രാജേഷ്, കെ.സജിത്ത്, ടി.കൃഷ്ണന്‍, കെ.പി.വി.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
















