കണ്ണൂര്‍: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്‌ട്രീയ കൃഷി വികാസ് യോജനയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ ജില്ലയില്‍ അലങ്കാര മത്സ്യകൃഷി വികസനത്തിന് 375 ലക്ഷം രൂപയുടെ പ്രോജക്ട് നടപ്പിലാക്കുന്നതിന് അനുമതിയായി. അലങ്കാര മത്സ്യ ഉല്‍പാദനത്തിനുള്ള 250 ഹോംസ്റ്റെഡ് യൂണിറ്റുകള്‍ക്കാണ് പദ്ധതിയനുസരിച്ച് ധനസഹായം നല്‍കുന്നത്. യൂണിറ്റൊന്നിന് ഒന്നര ലക്ഷം രൂപയാണ് പ്രൊജക്ട് കോസ്റ്റായി നിശ്ചയിച്ചിട്ടുള്ളത്. ഇതില്‍ 50% ധനസഹായമായി അനുവദിക്കുന്നതാണ്. മത്സ്യ കര്‍ഷകര്‍ക്കാവശ്യമായ പരിശീലനവും പദ്ധതി അനുസരിച്ച് നല്‍കുന്നതാണ്. മത്സ്യവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫിര്‍മ (സ്റ്റേറ്റ് ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ സൊസൈറ്റി) മുഖേനയാണ് പദ്ധതി നടപ്പിലാക്കുക.
















