തുറവൂര്‍: കണ്‍സ്യൂമര്‍ ഫെഡിലെ 2,500 തൊഴിലാളികള്‍ക്ക് ബോണസ് പോലും നല്‍കാതെ പിരിച്ചുവിട്ട ശേഷമാണ് തൊഴിലാളികള്‍ക്കായി പിണറായി വിജയന്‍ പണിമുടക്കിന് ആഹ്വാനം ചെയ്തതെന്നു ബിജെപി സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്. ബിജെപി അരൂര്‍ നിയോജക മണ്ഡലത്തിലെ സജീവാംഗങ്ങളുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
കണ്‍സ്യൂമര്‍ഫെഡില്‍ 2012 മുതല്‍ ദിവസവേതനത്തിന് പണിയെടുക്കുന്ന തൊഴിലാളികളെയാണ് ഓണം പടിവതിക്കളില്‍ എത്തിയപ്പോള്‍ യാതൊരു മാനുഷിക പരിഗണനയും കൂടാതെ പിരിച്ചുവിട്ടത് 100 ദിവസം പിന്നിടുന്ന പിണറായി സര്‍ക്കാര്‍ ഭരണ പരാജയം മുടി വയ്‌ക്കാന്‍ അനവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
മണ്ഡലം പ്രസിഡന്റ് പെരുമ്പളം ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എല്‍. പത്മകുമാര്‍, സി.എ. പുരുഷോത്തമന്‍, എല്‍.പി. ജയചന്ദ്രന്‍, ടി. സജിവ്‌ലാല്‍, ബി. ബാലാനന്ദന്‍, സി. മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു.
















