Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

പാല്‍: നല്ലതോ ചീത്തയോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2016, 07:36 pm IST
in Lifestyle

പാനീയങ്ങളില്‍ പ്രഥമസ്ഥാനീയനാണ് പാല്‍. അനാദികാലം മുതല്‍ക്കേ അതങ്ങിനെ തന്നെയാണ്. വിശിഷ്ട പാനീയമായും പോഷകമായും പാല്‍ എന്നും എവിടെയും പരിഗണിക്കപ്പെട്ടു പോന്നു. ഗോത്രസമൂഹങ്ങള്‍ക്കിടയില്‍ മുതല്‍ നഗരവാസികള്‍ക്കിടയില്‍ വരെ. നിറം കൊണ്ടും രുചികൊണ്ടും മാത്രമല്ല പാല്‍ എന്നും ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. അതിലടങ്ങിയ പോഷകങ്ങളുടെ സമൃദ്ധികൊണ്ടുമായിരുന്നു. കുറഞ്ഞ വിലയ്‌ക്ക് കൂടുതല്‍ പോഷകങ്ങള്‍ എന്ന വിശേഷണം അങ്ങിനെ പാലിനെ ജനപ്രിയ പാനീയമാക്കി. കുടിലുതൊട്ട് കൊട്ടാരം വരെ. ആകെയുണ്ടായിരുന്ന എതിര്‍പ്പ് സസ്യാഹാരികളില്‍ നിന്ന് മാത്രമായിരുന്നു. മൃഗങ്ങളുടെ പാല്‍ അവയുടെ കുഞ്ഞുങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന ‘വെജ് വാദം’ പക്ഷേ വലിയ ക്‌ളച്ച് പിടിച്ചില്ല, ഒരു കാലത്തും.

ആട്ടിന്‍ പാല്‍, എരുമപ്പാല്‍ തുടങ്ങി പാലുകള്‍ പലതുണ്ടെങ്കിലും നമ്മുടെ നാട്ടില്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത് പശുവിന്‍ പാലാണ്. കുഞ്ഞുന്നാളിലേ വീട്ടിലും സ്‌കൂളിലും പഠിപ്പിക്കപ്പെട്ടത് പശുവിന്‍ പാല്‍ ഒരു സമീകൃത ആഹാരം എന്ന നിലയ്‌ക്കാണ്. പറഞ്ഞ് പഠിപ്പിക്കപ്പെട്ട ആരോഗ്യ പാഠങ്ങളില്‍ എന്നും പാലും മുട്ടയും പോഷക സമൃദ്ധമായ ആഹാരമായിരുന്നു. പക്ഷേ കുറച്ച് നാള്‍ മുമ്പ് മുട്ടയുടെ ഈ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടു. കൊളസ്‌ട്രോള്‍ രോഗികളുടെ മുഖ്യശത്രുവാണിന്ന് മുട്ട. പ്രത്യേകിച്ച് മഞ്ഞക്കരു. പാലിന്റെ സ്ഥാനവും ഇളകുകയാണ് എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

കറന്നെടുത്ത ഉടനെയുള്ള നറുംപാലാണ് ഏറ്റവും നല്ലതെന്ന് അറിയാമെങ്കിലും ആടിനെയും പശുവിനെയും വളര്‍ത്തി പാല്‍കുടിക്കാനുള്ള സാഹചര്യം ഇല്ലാത്തത് കൊണ്ട് ഇന്ന് പായ്‌ക്കറ്റ് പാലാണ് ഏക ആശ്രയം. പാലിനെതിരെയുള്ള പുതിയ കുറ്റപത്രം പരിശോധിച്ചാല്‍ പായ്‌ക്കറ്റ് പാലിലേക്കുള്ള ഈ ചുവട് മാറ്റമാണ് പാലിനെ പ്രതിയാക്കുന്നതെന്ന് കാണാനാവും. പതിവായി പാല്‍ കുടിക്കുന്നത് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നാണ് പാല്‍ വിരുദ്ധരുടെ വാദം. മാംസം, കൊഴുപ്പ്, അന്നജം, ലവണങ്ങള്‍, ജീവകങ്ങള്‍ തുടങ്ങി മനുഷ്യ ശരീരത്തിനാവശ്യമായ മുഖ്യപോഷകങ്ങളെല്ലാമടങ്ങിയ പാലിന്റെ ആരോഗ്യപരമായ ഗുണഗണങ്ങള്‍ വിസ്മരിക്കാതെ പാലിനെതിരെയുള്ള പുതിയ കുറ്റപത്രത്തില്‍ കഴമ്പുണ്ടോയെന്ന് പരിശോധിക്കുകയാണിവിടെ.

മാറുന്ന പാല്‍

വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്ന പാലാണ് ഇന്ന് പാലിനെക്കുറിച്ച് നടക്കുന്ന വിവാദങ്ങളുടെ കേന്ദ്രബിന്ദു. വെള്ളം, കൊഴുപ്പ്, മാംസ്യം, ധാതുക്കള്‍, ലാക്ടോസ്, ജീവകങ്ങള്‍, എന്‍സൈം എന്നിവയാണ് സാധാരണ പാലില്‍ അടങ്ങിയ ഘടകങ്ങള്‍. അതേസമയം പശുവിന്റെ ഭക്ഷണം, പാല്‍ ചുരത്തുന്ന കാലചക്രം, പാലെടുക്കുന്ന തവണകള്‍, പാല്‍ സംസ്‌കരണ പ്രക്രിയ തുടങ്ങിയവ പാലിന്റെ ചേരുവയെ(അതിലടങ്ങിയ ഘടകങ്ങളെ) സ്വാധീനിക്കാം എന്ന വസ്തുതയും നിലനില്‍ക്കുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള പാല്‍ ഉത്പാദനത്തിന് ഇന്ന് ഉപയോഗിക്കുന്ന രീതികള്‍ പലതും തന്നെ പാലിലെ ഘടകങ്ങളെ സ്വാധീനിക്കുന്നവയാണ്. ഇങ്ങിനെ ഉത്പാദിപ്പിക്കുന്ന പാല്‍ ചിലപ്പോഴെങ്കിലും ഒരു പ്രകൃതി വിഭവം പോലും അല്ലാതായി മാറുന്നുണ്ട്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.
India

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

Kerala

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

Kerala

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

Kerala

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശന്‍

പഴയ പ്രമാണിത്തമൊന്നും ഇങ്ങോട്ട് വേണ്ട ; കോൺഗ്രസിന്റെ നിയന്ത്രണം നെഹ്രു കുടുംബത്തിൽ നിന്ന് നഷ്ടപ്പെടുന്നോ ?

കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ ഇനി ആര്‍ക്കാണ് പേടി?;സതീശന്റെ മുഖ്യമന്ത്രിസ്ഥാനം…ഗാന്ധി കുടുംബത്തില്‍ ഒരാള്‍ മാത്രം ഹാപ്പിയാണ്

കെ സി വേണുഗോപാല്‍ തിരുവനന്തപുരത്തത്തി

രാമായണത്തിലെ നായകൻ, അയോധ്യയിൽ മൂന്ന് കോടിയുടെ ഭൂമി സ്വന്തമാക്കി രൺബീർ കപൂർ ; ഇത് തന്റെ പൈതൃകത്തിന്റെ ഭാഗമെന്നും രൺബീർ

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

വാഹനവ്യൂഹം ഒഴിവാക്കി റോയൽ എൻഫീൽഡിൽ വിധാൻ ഭവനിലേക്ക് ഫഡ്നാവിസ്

കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാത്തതിനാല്‍ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു (വലത്ത്)

‘ജയിക്കുമെന്ന് ഉറപ്പില്ലാത്തോണ്ട് ഒരു ചാമ്പ് ചാമ്പിയതാ…സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്ഡആര്‍ടിസി യാത്ര…എന്തായാലും കണ്ടക്ടര്‍ 39 രൂപ വാങ്ങി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.