പാനൂര്‍: അദ്ധ്യാപകനാകാന്‍ കൊതിച്ചു, എന്നാല്‍ ഐഎഎസുകാരനായി മാറിയ കണ്ണൂര്‍ കലക്ടര്‍ മീര്‍ മുഹമ്മദലി അദ്ധ്യാപക ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്തു അദ്ധ്യാപകനായി മാറി. ഇന്നലെ കല്ലിക്കണ്ടി എന്‍എഎം കോളേജില്‍ അദ്ധ്യാപകദിനത്തില്‍ സംഘടിപ്പിച്ച ആദരായന് പരിപാടി ഉദ്ഘാടനം ചെയ്താണ് മീര്‍ മുഹമ്മദലീ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നര മണിക്കൂര്‍ ക്ലാസെടുത്തത്.
അദ്ധ്യാപക കുടുംബത്തില്‍ ജനിച്ച താന്‍ കോളേജ് അദ്ധ്യാപകനാകാന്‍ നെറ്റ് പരീക്ഷ എഴുതിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഉന്നതമൂല്യങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരായി വിദ്യാര്‍ത്ഥികള്‍ മാറണം. കുറെ പണം സമ്പാദിക്കുക എന്ന ലക്ഷ്യമല്ല നമുക്കു വേണ്ടത്. നല്ല വ്യക്തിത്വമുളളവര് ജീവിതവിജയം നേടും.അതിനു നല്ല അദ്ധ്യാപകരുടെ ശിക്ഷണം വേണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ: കെ.കെ.മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: