ന്യൂദല്‍ഹി: സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുകയോ അപകീര്‍ത്തിക്കേസ് എടുക്കുകയോ ചെയ്യരുതെന്ന് സുപ്രീം കോടതി. വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കാന്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുകയാണെന്ന, പ്രശസ്ത അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്റെ വാദങ്ങളോട് പ്രതികരിക്കുകയായിരുന്നു കോടതി.
കൂടംകുളം ആണവ നിലയത്തിന് എതിരെ സമരം നടത്തിയവര്‍ക്ക് എതിരെ കേസ് നടത്തിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യദ്രോഹക്കുറ്റത്തിന് ചില മാനദണ്ഡങ്ങളുണ്ട്. അതെന്താണെന്ന് കോടതി മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റീസ് ദീപ് മിശ്രയും യു.യു. ലളിതും വ്യക്തമാക്കി.
















