ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ ഭാരത സേനയുടെ ശവപ്പറമ്പാക്കുമെന്ന ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ സയീദ് സലാഹുദ്ദീന്റെ ഭീഷണിക്കെതിരെ ബിജെപി.
കശ്മീരിനെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നവര്‍ ഒന്നോര്‍ക്കണമെന്നും വാനിയുടെ അവസ്ഥ തന്നെയാകും സലാഹുദ്ദീനെന്നും ബിജെപി വക്താവ് എന്‍.സി. ഷൈന. കേന്ദ്ര സര്‍ക്കാര്‍ കഴിവില്ലാത്തവരെന്നു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കരുതരുത്. വിഘടനവാദികളെ തുരത്താന്‍ രാഷ്‌ട്രീയ ഇച്ഛാശക്തിയും ദൃഢനിശ്ചയവും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുണ്ടെന്നും അവര്‍ പറഞ്ഞു.
ഒരു ഇംഗ്ലീഷ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് കശ്മീരിനെ ഭാരത സൈന്യത്തിന്റെ ശവപ്പറമ്പാക്കുമെന്ന് ഹിസ്ബുല്‍ തലവന്‍ പറഞ്ഞത്. സമാധാന ചര്‍ച്ചകളല്ല, ഭീകരപ്രവര്‍ത്തനമാണ് പ്രശ്‌ന പരിഹാരത്തിന് ഏക വഴിയെന്നും സലാഹുദ്ദീന്‍ പറഞ്ഞിരുന്നു. ജൂലൈ എട്ടിനാണ് ബുര്‍ഹാന്‍ വാനിയെ സൈന്യം കൊലപ്പെടുത്തിയത്.
















