മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശ് പിപല്‍ഹേര ഗ്രാമത്തിലെ കൃഷിയിടത്തില്‍ ജോലിചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ദളിത് ദമ്പതികളെ ഭൂമി ഉടമകള്‍ കൈയേറ്റം ചെയ്തു.
കരിമ്പിന്‍ തോട്ടത്തില്‍ ജോലിചെയ്യാന്‍ ആവശ്യപ്പെട്ടിട്ട് നിഷേധിച്ചതിനാല്‍ ദളിതനായ രാജുവിനേയും ഭാര്യ മന്തേഷിനേയും ഇനാം സിങ് എന്ന ഭൂവുടമയും മൂന്നു ബന്ധുക്കളും ചേര്‍ന്ന് ആക്രമിച്ചെന്നാണ് പരാതി.
ഇതിനെ തുടര്‍ന്ന് ഖേരവോദ് ഖട്ടോലി പോലീസ് സ്‌റ്റേഷനിലേക്ക് സംസ്ഥാനത്തെ ദളിത് സമുദായ പ്രതിനിധികള്‍ മാര്‍ച്ച് നടത്തി.
ഭൂവുടമകള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനിടെ ഷേര്‍പൂര്‍, ഫലോദ എന്നീ ഗ്രാമങ്ങളിലെ മൂന്നു ദളിതരെ ആക്രമിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
















